GeneralLatest NewsMollywoodNEWS

‘നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ’ ; ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാർഥികളെ പിന്തുണച്ച സിനിമ താരങ്ങളെ ചോദ്യം ചെയ്ത് ശോഭ സുരേന്ദ്രൻ

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം എന്നിവരാണ് പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചത്.

ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്​ലാമിയയിലെയും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മലയാള സിനിമാ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം എന്നിവരാണ് പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.

നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ എന്ന് ശോഭ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശോഭ ഇതിനെ കുറിച്ച് പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം………………

ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച് വലിയ വർത്തമാനങ്ങൾ പറയുന്ന പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം:

നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ?

നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ? നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വില അരാജകവാദികൾക്കൊപ്പമോ?

ഈ ചോദ്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേർത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയ്യടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്.

shortlink

Post Your Comments


Back to top button