GeneralLatest NewsMollywood

ഒരു താര പുത്രന്‍ കൂടി അഭിനയ രംഗത്തേയ്ക്ക് !!

രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്.

പുണ്യാളന്‍ അഗര്‍ബത്തീസിനു ശേഷം തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ജയസൂര്യ ചിത്രമാണ് തൃശൂര്‍ പൂരം. ഈ ആക്ഷന്‍ ചിത്രത്തിലൂടെ മറ്റൊരു താരപുത്രന്‍ കൂടെ വെള്ളിത്തിരയിലേക്കെത്തുകയാണ്. ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയാണ് അഭിനയത്തില്‍ സജീവമാകുന്നത്. അച്ഛന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് മകന്റെ വരവ്.

രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. സംഗീതസംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സ്വാദി റെഡ്ഡിയാണ് നായിക. സുദേവ് നായര്‍, ഇന്നസെന്റ്, സാബുമോന്‍ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

shortlink

Post Your Comments


Back to top button