CinemaGeneralLatest NewsNEWS

അവസാനമായി കുളിച്ചത് എപ്പോഴാണെന്ന് ഓർമ്മയില്ല ; പോപ്പ് ​ഗായികയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്ന് ആരാധകർ

കഴിഞ്ഞ വർഷം ​ഗാ​ഗയുടെ 'ഷാലോ' എന്ന ആൽബത്തിന് മികച്ച ​ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു

ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ​ഗായികയാണ് ലേഡി ​ഗാ​ഗ. കഴിഞ്ഞ വർഷം ​ഗാ​ഗയുടെ ‘ഷാലോ’ എന്ന ആൽബത്തിന് മികച്ച ​ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു.  ഇതിന് പിന്നാലെ തന്റെ ആറാമത്തെ ആൽബം പുറത്തിറക്കാനുള്ള തിരക്കിലാണ് താരം. ‘എൽ‌ജി6’ എന്ന് പേരിട്ടിരിക്കുന്ന ​ആൽബം അടുത്ത വർഷമാണ് പുറത്തിറങ്ങുക.

ഇതിനിടെ, എൽജി 6 ഒരുക്കുന്നതിനുള്ള തിരക്കിൽപ്പെട്ട് കുളിക്കാൻ പോലും താൻ മറന്നുപോയെന്ന് വെളിപ്പെടുത്തുകയാണ് ​ഗാ​ഗ. അവസാനമായി കുളിച്ചതെപ്പോഴാണെന്ന് ഓർമ്മയില്ലെന്ന് ​ഗാ​ഗ ട്വിറ്ററിൽ കുറിച്ചു. എപ്പോഴാണ് അവസാനമായി കുളിച്ചതെന്ന അസിസ്റ്റന്റിന്റെ ചോദ്യത്തിന് ​ഗാ​ഗ നൽകിയ മറുപടിയായിരുന്നു ഇത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് താരം തന്റെ വ്യക്തിശുചിത്വത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button