GeneralLatest NewsTV Shows

ദിലീപും മഞ്ജു വാര്യരും ഒരേ വേദിയില്‍!!

സീ കേരളം ചാനലിലെ സരിഗമ പരിപാടിയിലേക്കാണ് ഇരുവരും  എത്തുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ ഉള്ളതെന്ന് പറഞ്ഞായിരുന്നു ദിലീപ് എത്തിയത്. അതിന്റെ പ്രമോ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. വെള്ളിത്തിരയിലെ ഭാഗ്യ ജോഡികള്‍ ജീവിതത്തില്‍ ഒന്നിച്ചെങ്കിലും പില്‍ക്കാലത്ത് ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് മഞ്ജു. ഈ ക്രിസ്തുമസ് ആഘോഷിക്കാന്‍ പ്രതി പൂവന്‍ കോഴി എന്ന ചിത്രവുമായി മഞ്ജു എത്തുമ്പോള്‍ മൈ സാന്റായെന്ന ചിത്രവുമായാണ് ഇത്തവണ ദിലീപ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച ദിലീപും മഞ്ജു വാര്യരും ഒരേ പരിപാടിയില്‍ അതിഥികളായെത്തുന്നതാണ്.

സീ കേരളം ചാനലിലെ സരിഗമ പരിപാടിയിലേക്കാണ് ഇരുവരും  എത്തുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ ഉള്ളതെന്ന് പറഞ്ഞായിരുന്നു ദിലീപ് എത്തിയത്. അതിന്റെ പ്രമോ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.

ദിലീപേട്ടന്‍ ഇവിടെയുണ്ടെന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അങ്ങനെയെങ്കില്‍ താനൊരാളെ ഇങ്ങോട്ട് വിളിക്കാമെന്നും പറഞ്ഞായിരുന്നു അവതാരകനായ ജീവ താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്. ആരാണ് അതെന്ന് ചോദിച്ചപ്പോള്‍ സര്‍പ്രൈസാണെന്നായിരുന്നു പറഞ്ഞത്. ആരാണ് ആ സര്‍പ്രൈസ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുന്നതിനിടയിലാണ് പരിപാടിയിലേക്ക് മഞ്ജു വാര്യരും എത്തുന്നുണ്ടെന്നുള്ള വിവരവും പ്രമോ വീഡിയോയും പുറത്തുവന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ചാണോ എത്തുന്നതെന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

shortlink

Related Articles

Post Your Comments


Back to top button