GeneralLatest NewsMollywood

സർപ്രൈസ് നൽകാൻ അമ്മ നേരിട്ടു വേദിയില്‍; അമ്പരന്ന് മഞ്ജു വാര്യര്‍

കേരളത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 22 സെൽസ് ഗേൾസും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. താരത്തിനെ അമ്പരിപ്പിച്ചു വേദിയില്‍ അമ്മ. സർപ്രൈസ് നൽകാൻ അമ്മ നേരിട്ടു വേദിയിലെത്തിയതിന്റെ സന്തോഷത്തിലാണ് താരം. എത്രയോ വേദികളിലേക്ക് തന്നെ കൈ പിടിച്ചു കയറ്റിയ അമ്മയെ, വലിയൊരു വേദിയിൽ ഒപ്പം ചേർത്തു നിറുത്താൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലായിരുന്നു മഞ്ജു വാരിയർ.

തന്റെ പുതിയ ചിത്രമായ പ്രതി പൂവന്‍ കോഴിയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഈ അപൂര്‍വ്വ ഒത്തു ചേരല്‍. കേരളത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 22 സെൽസ് ഗേൾസും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. മഞ്ജു വാരിയർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ഇതിലേക്ക് അമ്മ ഗിരിജ എത്തുന്നുണ്ടെന്ന കാര്യം മഞ്ജു വാരിയരെ അറിയിച്ചിരുന്നില്ല. വേദിയിൽ അമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ മഞ്ജു അമ്പരന്നു.

shortlink

Related Articles

Post Your Comments


Back to top button