CinemaGeneralLatest NewsMollywoodNEWS

ആടിയും പാടിയും ഉപ്പും മുളകും താരങ്ങൾ ; ലച്ചുവിന്റെ കല്യാണ പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമായി

ഉപ്പും മുളകിലെ താരങ്ങളെലാം ആടി തിമിർക്കുന്ന പാട്ടിന്റെ വീഡിയോ ഇന്നലെയാണ് ചാനൽ പുറത്തുവിട്ടത്

പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച പരമ്പര ഉപ്പും മുളകിലെ ലച്ചുവിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. വരൻ ആരാണ് എന്ന ആകാംഷകൾക്കെല്ലാം വിരാമമിട്ട് ഡിഡി എന്ന് അറിയപ്പെടുന്ന ഡെയിൻ ഡേവിസ് ലച്ചുവിനെ സ്വന്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ലച്ചുവിന്റെ വിവാഹഘോഷ ഗാനമാണ് തരംഗമാകുന്നത്. ഉപ്പും മുളകിലെ താരങ്ങളെലാം ആടി തിമിർക്കുന്ന പാട്ടിന്റെ വീഡിയോ ഇന്നലെയാണ് ചാനൽ പുറത്തുവിട്ടത്. മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ‘കണ്ണിനെന്നുമൊരു മിന്നാമിന്നി ‘എന്ന് തുടങ്ങുന്ന വരികൾ രചിച്ചിരിക്കുന്നത് സർജി വിജയനാണ്. സംഗീതം ഭാഗ്യരാജ്. ലിബിനും അഞ്ജു ജോസെഫും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button