GeneralLatest NewsMollywood

അവതാരക മരിച്ച നിലയില്‍; മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെ അടുക്കളയില്‍

തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഗായികയുടെ ദുരൂഹ മരണം.

പ്രമുഖ ഗായികയും അവതാരകയുമായ ജീഗി ജോണ്‍ മരിച്ച നിലയില്‍. വീട്ടിലെ അടുക്കളയിലാണ് ജീഗിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഗായികയുടെ ദുരൂഹ മരണം. ഫൊറന്‍സിക് സംഘമെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

അമ്മ പുറത്തുപോയിരുന്ന സമയത്താണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ അമ്മ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നതായി പൊലീസ് പറയുന്നു. കൂടാതെ ചുറ്റുപാടുളളവരുമായി ഇവര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും പോലീസ് അറിയിച്ചു. എന്നാല്‍ മരണത്തിലെ ദുരൂഹതയെസംബന്ധിച്ചുള്ള ദുരൂഹതയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുളളുവെന്നും പോലീസ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button