CinemaKollywoodLatest NewsNEWS

അശ്വിനൊപ്പം പുതിയ ചിത്രവുമായി സാമന്ത; സിനിമയില്‍ തനിക്ക് സംഭവിച്ചത് എന്തെന്ന് താരം

 

തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം നേടിയ താരമാണ് സാമന്ത താരത്തിന്റെ ചിത്രങ്ങളും ഹിറ്റുകളായിരുന്നു വിവാഹ ശേഷം സിനിമലോകത്തില്‍ അത്ര നിറഞ്ഞു നില്‍ക്കാന്‍ താരത്തിന് കഴിഞ്ഞില്ല.മായ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അശ്വിന്‍ ശരവണന്‍. അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സാമന്ത നായികയായി എത്തുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. അശ്വിന്‍ സമാന്തയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട് തങ്ങളുടെ പ്രിയതാരത്തിന്റെ സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം മുമ്പ് പറഞ്ഞത് വിവാഹത്തിന് ശേഷം അവസരങ്ങള്‍ കുറഞ്ഞുവെന്നാണ്. വിവാഹത്തിന് മുന്‍പ് നിരവധി ഓഫറുകള്‍ വന്നിരുന്നുവെന്നും ഇപ്പോള്‍ കുറഞ്ഞെന്നുമാണ് ഒരഭിമുഖത്തില്‍ സാമന്ത പറഞ്ഞത്. വിവാഹിതയായ നായിക എന്നൊരു പോരാണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നതെന്നും രംഗസ്ഥലം, മഹാനടി തുടങ്ങിയ സിനിമകളുടെ ക്രെഡിറ്റ് തനിക്ക് എടുക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. 2017ലാണ് തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം ആരാധകര്‍ ഏറെ കാത്തിരുന്ന താര വിവാഹമായിരുന്നു അത്. ഏറെ കാത്തിരിപ്പിന് ശേഷം താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button