CinemaGeneralLatest NewsMollywoodNEWS

മലയാള ചലച്ചിത്ര മേഖലയിലെ ശക്തമായ സ്ത്രീ ശബ്ദം ; 10 വർഷം പിന്നിട്ട് റിമ കല്ലിങ്കല്‍

2009 ല്‍ അരങ്ങേറിയ റിമ 2019 ഓടെ മലയാളത്തില്‍ 10 കൊല്ലം തികയ്ക്കുകയാണ്

ശ്യാമപ്രസാദിന്‍റെ ഋതുവിലൂടെ അരങ്ങേറി ഇന്നി മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍. അഭിനയത്തിന് പുറമെ നര്‍ത്തകിയും നിര്‍മ്മാതാവും കൂടിയാണ് റിമ. മലയാള സിനിമയിലെ ശക്തമായ സ്ത്രീ ശബ്ദം കൂടിയാണ് റിമ. മലയാള സിനിമയിലേയും സിനിമാ മേഖലയിലേയും സ്ത്രീ വിരുദ്ധത അടക്കമുള്ള പ്രശ്നങ്ങള്‍ക്കെതിരെ നിലപാടുകളെടുത്ത റിമ ഇന്ന് മലയാള സിനിമയിലുണ്ടായ മാറ്റത്തിന്‍റെ തുടക്കക്കാരിലൊരാളാണ്. 2009 ല്‍ അരങ്ങേറിയ റിമ 2019 ഓടെ മലയാളത്തില്‍ 10 കൊല്ലം തികയ്ക്കുകയാണ്. സംവിധായകൻ ആഷിഖ് അബുവാണ് റിമയുടെ ഭർത്താവ്. റിമയുടെ കരിയറിലെ മികച്ച ചില സിനിമകള്‍ ഇവയാണ്.

റിമയുടെ കരിയറിലെയും മലയാള സിനിമയിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രങ്ങളിലെന്നാണ് 22 എഫ്കെയിലെ ടെസ എന്ന കഥാപത്രം. മലയാള സിനിമയുടെ ന്യൂജെനറേഷൻ തരംഗത്തിലെ പ്രധാന ചിത്രങ്ങളിലൊന്നാണ് ഇത്. ചിത്രത്തിലെ അഭിനയത്തിന് റിമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ഫഫദ് ഫാസിലായിരുന്നു വില്ലന്‍ വേഷത്തിലെത്തിയത് ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബുവാണ്.

2019 ലെ മികച്ച ചിത്രങ്ങളിലൊന്നാണ് ആഷിഖ് അബു സംവിധാനം ചെയ്ത വെെറസ്. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വെെറസ് ബാധയെ കുറിച്ചായിരുന്നു ചിത്രം സംസാരിച്ചത്. ചിത്രത്തിൽ ലിനി സിസ്റ്ററില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സൃഷ്ടിച്ച കഥാപാത്രത്തെയായിരുന്നു റിമ അവതരിപ്പിച്ചത്.

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ചിത്രമാണ് കാട് പൂക്കുന്ന നേരം. റിമയും ഇന്ദ്രജിത്തുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ഇന്ദ്രജീത്ത് പൊലീസ് ഓഫീസറും റിമ മാവോയിസ്റ്റുമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഏറെ കാലിക പ്രസക്തിയുള്ള ചിത്രത്തില്‍ മികച്ച അഭിനയം ആണ് റിമ കാഴ്ചവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button