BollywoodCinemaGeneralNEWSUncategorized

കാശില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയ ജീവിതം: ശാം കൗശാലിനെക്കുറിച്ച് മകന്‍ വിക്കി കൗശാല്‍ പറയുന്നു

പഞ്ചാബില്‍ നിന്ന് കയ്യില്‍ ഒന്നുമില്ലാതെ മുംബൈയില്‍ ജോലി തേടി വന്ന ആളാണ് അച്ഛന്‍

അവസരങ്ങള്‍ അടുത്ത് വരെ വന്നിട്ടും അതൊക്കെ തെന്നി മാറിപ്പോയ നിര്‍ഭാഗ്യവനായിരുന്നു ബോളിവുഡിന്റെ യുവ സൂപ്പര്‍ താരം വിക്കി കൗശാല്‍. ഇപ്പോള്‍ ബോളിവുഡിന്റെ ഭൂരിഭാഗം ഹിറ്റ് സിനിമകളിലും വിക്കിയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ തെളിയുമ്പോള്‍ ഏറ്റവും അഭിമാനപ്പെടുന്നത് വിക്കിയുടെ പിതാവും ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫറുമായ ശാം കൗശലായിരിക്കും. തന്റെ അച്ഛന്റെ സിനിമയിലേക്കുള്ള കഷ്ടപ്പാടിന്റെ കഥ വിവരിക്കുകയാണ് വിക്കി.

‘പഞ്ചാബില്‍ നിന്ന് കയ്യില്‍ ഒന്നുമില്ലാതെ മുംബൈയില്‍ ജോലി തേടി വന്ന ആളാണ് അച്ഛന്‍. കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ട് സ്റ്റേഷനില്‍ കിടന്നു ഉറങ്ങേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഏതോ തുണിപ്പീടികയില്‍ സെയില്‍സ്മാനായി കയറി. അയല്‍പ്പക്കത്ത് ഒരു സ്റ്റണ്ട് ബോയ്‌ താമസിക്കുന്നുണ്ടായിരുന്നു. അയാള്‍ വഴി സ്റ്റണ്ട് ബോയി ആയി ഒരു സ്റ്റണ്ട് മാസ്റ്ററുടെ കീഴില്‍ ജോലി ചെയ്തു. ഡ്യൂപ്പായി അപകടം നിറഞ്ഞ ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള സിനിമകള്‍ക്കും അച്ഛന്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. പലരുടെയും വിചാരം അച്ഛന്‍ സിനിമയിലുള്ളത് കൊണ്ടാണ് എനിക്ക് പടങ്ങള്‍ കിട്ടുന്നതെന്നാണ്. അച്ഛന്റെ കഷ്ടപ്പാടുകള്‍ ഒരു നടനാകാനുള്ള പ്രചോദനം എനിക്ക് നല്‍കിയിട്ടുണ്ട്.

ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

shortlink

Related Articles

Post Your Comments


Back to top button