GeneralLatest NewsMollywoodNEWS

കേക്ക് മാന്തി പൊളിച്ച് അതുണ്ടാക്കാൻ പഠിച്ച വാസവദത്ത; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

ചില സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ,തട്ടീം മുട്ടീം ഹാസ്യാത്മക പരിപാടിയിൽ എത്തുമ്പോൾ മുതലാണ് താരത്തെ ഇരു കൈയും നീട്ടി പ്രേക്ഷകർ സ്വീകരിക്കുന്നത്.

കേരളക്കരയ്ക്ക് വാസവദത്ത എന്ന നടിയേയും, മനീഷ എന്ന ഗായികയേയും ഒരേപോലെയാണ് ഇഷ്ടം. കാരണം ഗായിക ആയും അഭിനേത്രിയായും ഒരേപോലെ പ്രശസ്ത ആയ താരമാണ് വാസവദത്തയായി എത്തുന്ന മനീഷ.

ചില സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ,തട്ടീം മുട്ടീം ഹാസ്യാത്മക പരിപാടിയിൽ എത്തുമ്പോൾ മുതലാണ് താരത്തെ ഇരു കൈയും നീട്ടി പ്രേക്ഷകർ സ്വീകരിക്കുന്നത്. പരമ്പരയിൽ ആദിയുടെ അമ്മയായി മീനാക്ഷിയുടെ അമ്മായി അമ്മ ആയി എത്തുന്ന വാസവദത്ത അൽപ്പം കുശുമ്പും അൽപ്പം പൊങ്ങച്ചവും ഉള്ള കഥാപാത്രമാണ്. വാസവദത്തയുടെ ഒരു പ്രത്യേക അഭിനയശൈലി തന്നെയാണ് ടെലിവിഷൻ ആസ്വാദകർ ചുരുങ്ങിയ സമയം കൊണ്ട് ഈ നടിയെ തങ്ങളുടെ പ്രിയപ്പെട്ട താരമായി അംഗീകരിച്ചത്.

ഇപ്പോൾ പരമ്പരയുടെ ഒരു എപ്പിസോഡിൽ വാസവദത്ത എന്ന കഥാപാത്രം അഭിനയിച്ച ഒരു രംഗമാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്നത്. കേക്ക് ഉണ്ടാക്കാൻ അറിയാത്ത വാസവദത്ത ഒരു കേക്ക് അപ്പാടെ കുത്തിപൊളിച്ച് എടുക്കുന്നതും അതിന് മരുമകളും, മോഹനവല്ലിയും നൽകുന്ന മറുപടിയുമാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. അഭിനേതാവ് എന്നതിലുപരി മനീഷ പാട്ടിലെ പുലിയാണ്.

shortlink

Post Your Comments


Back to top button