CinemaGeneralLatest NewsMollywoodNEWS

സ്റ്റാർട്ട് മ്യൂസിക് ഷോയിൽ നിന്നും ആര്യയെ പുറത്താക്കിയോ ? പരിപാടിയുടെ പ്രമോ വീഡിയോയിൽ കമന്റുകളുമായി ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും മ്യൂസിക്കൽ ഗെയിം ഷോയുടെ അവതാരകയാണ് താരം ഇപ്പോൾ.

ബഡായ് ബംഗ്ളാവിലൂടെ മിനിസ്‌ക്രീനിൽ സ്വന്തമായി ഒരു ഇടമുണ്ടാക്കിയ താരമാണ് ആര്യ. വേറിട്ട അവതരണ ശൈലികൊണ്ടും, താരജാഡകൾ ഇല്ലാത്ത സംസാരം കൊണ്ടും ഈ താരം പ്രേക്ഷക ഹൃദയങ്ങളിൽ ഒരു വലിയ സ്ഥാനം തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയയിലും സജീവമായ താരം ഇപ്പോഴും മിക്ക റിയാലിറ്റിഷോകളിലും അവതാരക ആയി തിളങ്ങുന്നുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും മ്യൂസിക്കൽ ഗെയിം ഷോയുടെ അവതാരകയാണ് താരം ഇപ്പോൾ. ആഴ്ചയിൽ വെള്ളി ശനി ദിവസങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ മുഖ്യ ആകർഷണം ആര്യ ആയിരുന്നു. ആര്യയുടെ അവതരണ ശൈലിയാണ് ഷോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിച്ചതും. വ്യത്യസ്തമായ വേഷവിധാനം കൊണ്ടും, ആര്യ ഷോയിൽ പ്രധാന ആകർഷണം ആയി. അതേസമയം ഈ വെള്ളിയാഴ്ച അരങ്ങേറാൻ പോകുന്ന ഷോയിൽ ആര്യ എന്ത് കൊണ്ട് അവതാരക ആയി വരുന്നില്ലെന്നാണ് പ്രേക്ഷകരുടെ ബലമായ സംശയം.

ആര്യ ബിഗ് ബോസിലേക്ക് പോയതാണോ അതോ ഷോയിൽ നിന്നും മാറ്റിയതാണോ എന്ന് തുടങ്ങി ഒട്ടനവധി കമന്റുകളിലൂടെയാണ് പ്രേക്ഷകർ ഈ ആഴ്ചയിലെ സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും ഷോയുടെ പ്രമോ വീഡിയോ സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button