BollywoodCinemaGeneralLatest NewsNEWS

ഒരു പ്രൊഫഷണല്‍ ക്യാമറയ്ക്ക് മുന്നില്‍ ആദ്യ ഷോട്ട് നല്‍കുന്നതിന് മുമ്പ് തന്നെ സൂപ്പര്‍ സ്റ്റാര്‍ ആയി ; 28 വര്‍ഷം മുന്‍പുള്ള ഐശ്വര്യ റായിയുടെ ചിത്രം പങ്കുവെച്ച് സുഹൃത്ത്

ആ പുതിയ പെണ്‍കുട്ടി കടന്നു വന്നതും സെറ്റിലുണ്ടായിരുന്ന എല്ലാവരും നിശ്ചലമായി.

മോഡലിങ്ങില്‍ നിന്ന് സിനിമ ലോകത്തേക്ക് എത്തിയ താരസുന്ദരിയാണ് ഐശ്വര്യ റായ്. മോഹന്‍ലാലിന്റെ നായികയായി ഇരുവര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യറായുടെ സിനിമ പ്രവേശനം. തുടര്‍ന്ന് ബോളിവുഡിലേക്ക് പ്രവേശിച്ച താരം നിരവധി ഹിറ്റുകളില്‍ നായികയായി തിളങ്ങിയതോടെ ബോളിവുഡ് സ്റ്റാറായി. ഇപ്പോള്‍ 28 വര്‍ഷം മുന്‍പ് മോഡലിങ്ങില്‍ തിളങ്ങിയിരുന്ന സമയത്തെ ഐശ്വര്യയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

ഐശ്വര്യറായിയുടെ ആദ്യ കാല ഫോട്ടോഷൂട്ടില്‍ ഒപ്പമുണ്ടായിരുന്നു മോഡല്‍ പങ്കുവെച്ച വാക്കുകളും ചിത്രങ്ങളുമാണിത്. ” 28 വര്‍ഷം മുമ്പ്, ഇന്ത്യയിലെ അറിയപ്പെടുന്ന മോഡലുകളില്‍ ഒരാളായിരുന്ന ഞാന്‍ എന്റെ പ്രിയ സുഹൃത്തായ മെഹര്‍ കാസ്റ്റെല്ലിനോയ്ക്ക് വേണ്ടി ഒരു പുതിയ പെണ്‍കുട്ടിയ്ക്കൊപ്പം ഫോട്ടോഷൂട്ടിന് സമ്മതിച്ചു. ആ പുതിയ പെണ്‍കുട്ടി കടന്നു വന്നതും സെറ്റിലുണ്ടായിരുന്ന എല്ലാവരും നിശ്ചലമായി. ഒരു പ്രൊഫഷണല്‍ ക്യാമറയ്ക്ക് മുന്നില്‍ ആദ്യ ഷോട്ട് നല്‍കുന്നതിന് മുമ്പ് തന്നെ അവള്‍ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. ഐശ്വര്യ റായ് ബച്ചന്‍, അവള്‍ മിസ് വേള്‍ഡായി, ബോളിവുഡിന്റെ റാണിയായി, ഒടുവില്‍ മിസിസ് ബച്ചനും… ‘. ഐശ്വര്യയുടെ ഫാന്‍ പേജായ ഐഷ് ഹോളിക്കാണ് ഫോട്ടോഷൂട്ടിന്റെ ചിത്രവും ഒപ്പമുണ്ടായിരുന്ന മോഡലിന്റെ ഈ വാക്കുകളും പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button