BollywoodCinemaGeneralLatest NewsNEWSSocial Media

അതിസുന്ദരിയായ മാധുരി ദിക്ഷിതും, ഗംഭീരയായ ഐശ്വര്യയ്ക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ: ഓർമ്മകളുമായി ഷാരൂഖ് ഖാൻ

ദേവദാസ് എന്ന ശരത് ചന്ദ്ര ചട്ടോപാധ്യായയുടെ നോവലാണ് ബൻസാലി സിനിമയാക്കിയത്

ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ ഐശ്വര്യ റായ് മാധുരി ദിക്ഷിത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ദേവദാസ്’. കഴിഞ്ഞ ദിവസം ചിത്രം പുറത്തിറങ്ങിയിട്ട് 19 വർഷം പൂർത്തിയാകുകയായിരുന്നു. സിനിമയുടെ ഓർമ്മ ദിനത്തിൽ ഷാരൂഖ് ഖാൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സഞ്ജയ് ലീല ബൻസാലി ഐശ്വര്യ റായ് തുടങ്ങിയവരോടൊപ്പമുള്ള ചില സ്റ്റില്ലുകൾ പോസ്റ്റ് ചെയ്ത ഷാരൂഖ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ സിനിമയിൽ പ്രവർത്തിച്ച മുഴുവൻ അംഗങ്ങളെയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

‘എല്ലാ അർധരാത്രികളിലും പുലർച്ചെയുമുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത് അതിസുന്ദരിയായ മാധുരി ദിക്ഷിതും, ഗംഭീരയായ ഐശ്വര്യയും, എപ്പോഴും സന്തോഷവാനായ ബിൻദാസ് ബിന്ദുവും, ജീവിതം നിറഞ്ഞു നിക്കുന്ന കിറോൺ ഖേറും ബൻസാലിക്ക് കീഴിലുള്ള മുഴുവൻ ടീമും കാരണമാണ്. ഒരു പ്രശ്നം മുണ്ട് എപ്പോഴും അഴിഞ്ഞു വീഴുന്നതാണ്! സ്നേഹത്തിന് നന്ദി’ ഷാരുഖ് ട്വിറ്ററിൽ കുറിച്ചു.

ദേവദാസ് എന്ന ശരത് ചന്ദ്ര ചട്ടോപാധ്യായയുടെ നോവലാണ് ബൻസാലി സിനിമയാക്കിയത്. ചിത്രം പ്രധാന താരങ്ങളുടെ പ്രകടനം കൊണ്ടും, നിതിൻ ചന്ദ്രകാന്ത് ദേശായിയുടെ കലാസംവിധാനം കൊണ്ടും, ഇസ്മായിൽ ദർബറിന്റെ സംഗീതം കൊണ്ടുമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖിനൊപ്പം, ഐശ്വര്യ റായ്, മാധുരി ദിക്ഷിത്, ജാക്കി ഷ്‌റോഫ് തുടങ്ങിയ വലിയ താരനിരയാണ് അഭിനയിച്ചത്. 2002 ജൂലൈ 12നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button