CinemaGeneralLatest NewsMollywoodNEWS

ഉപ്പും മുളകിൽ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ; ബാലുവിനും നീലുവിനുമൊപ്പമുള്ള താരത്തിന്റയെ ചിത്രം പുറത്ത്

സാധാരണ പുതിയ സിനിമകളുടെ പ്രമോഷനും മറ്റുമായിട്ടാണ് താരങ്ങള്‍ ഉപ്പും മുളകിലും എത്താറുള്ളത്.

ആയിരം എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഉപ്പും മുളകും ഗംഭീര പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി ലെച്ചുവിന്റെ വിവാഹവും മറ്റുമായി രസകരമായ സംഭവ വികാസങ്ങളാണ് പരമ്പരയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. പുതിയ പല കഥാപാത്രങ്ങളും പരിപാടിയിലേക്ക് വന്നതോടെ പ്രേക്ഷകരും ആവേശത്തിലായിരുന്നു.

ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉപ്പും മുളകിലും എത്തിയെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഉപ്പും മുളകും ഫാന്‍സ് ക്ലബ്ബിലുടെ പുറത്ത് വന്ന ചിത്രങ്ങളിലാണ് മമ്മൂട്ടി എത്തിയതായി വ്യക്തമായത്. സാധാരണ പുതിയ സിനിമകളുടെ പ്രമോഷനും മറ്റുമായിട്ടാണ് താരങ്ങള്‍ ഉപ്പും മുളകിലും എത്താറുള്ളത്. നേരത്തെ ഷെയിന്‍ നിഗം വന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മമ്മൂട്ടിയ്‌ക്കൊപ്പം നടന്മാരായ രമേഷ് പിഷാരടി, നീരജ് മാധവ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ബാധുഷ ജമാല്‍ തുടങ്ങി നിരവധി പേര്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ വന്നിട്ടുള്ള എപ്പിസോഡ് കാണാന്‍ കട്ട കാത്തിരിപ്പിലാണെന്ന് പറയുകയാണ് ആരാധകര്‍. എന്നാൽ മമ്മുട്ടിയുടെ ലൊക്കേഷനിലേക്ക് ഉപ്പും മുളകും ടീം അങ്ങോട്ട് പോയതാണോ എന്ന കാര്യവും വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button