CinemaLatest NewsMollywoodNEWS

ബിഗ് ബോസിലെ ആ താരങ്ങള്‍ അത്ര നിസ്സാരക്കാരല്ല വെളിപ്പെടുത്തലുമായി ലാലേട്ടന്‍

 

ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ റിയാലിറ്റി ഷോകളുടെ ചരിത്രം തിരുത്തി കുറിച്ച ഷോ ആയിരുന്നു ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, മലയാളം എന്നീ ഭാഷകളില്‍ മികച്ച സ്വീകാര്യതയാണ് ബിഗബോസിന് ലഭിക്കുന്നത് . സൂപ്പര്‍ താരങ്ങള്‍ അവതാരകരായി എത്തുന്ന ഷോയില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുളള മത്സരാര്‍ഥികളാണ് എത്തുക. ഇതു തന്നെയാണ് ഷോയുടെ പ്രധാന ആകര്‍ഷണവും. ഒരു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ എത്തുകയാണ് സൂപ്പര്‍ താരം ലാലേട്ടന്‍ അവതരാകനായി എത്തുന്ന ബിഗ് ബോസ് ഇതവണ ബിഗ്‌ബോസിന്റെ താരങ്ങളായി ആരെല്ലാം ആണ് എത്തുന്നത് എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

ബിഗ്‌ബോസ് സീസണ്‍ 2 ന്റെ പ്രെമോ വീഡിയോകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഷോയുടെ ടാഗ് ലൈനും പ്രെമോ വീഡിയോയും ഇത് സൂചിപ്പിക്കുന്നതാണ്. വന്‍ ആഘോഷത്തോടെയാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. പുതിയ അംഗങ്ങളെഅടിസ്ഥാനമാക്കിയാകും ഷോയുടെ തുടര്‍ന്നുള്ള 100 ദിവസങ്ങള്‍ ബിഗ്‌ബോസ് വീട് തുറക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ഇപ്പോഴും മത്സരാര്‍ഥികള്‍ ഇരുട്ടിന്റെ മറിവില്‍ തന്നെയാണ്. എന്തായാലും നിസ്സാരക്കാരായിരിക്കില്ല എന്നുളള സൂചന ലാലേട്ടന്‍ നേരത്തെ തന്നിരുന്നു.

എന്നാല്‍ ഇവര്‍ ആരൊക്കെയാണ് എന്നുള്ളത് ഇപ്പോഴു വ്യക്തമല്ല. പുറത്തു വന്ന പുതിയ പ്രെമോ വീഡിയോയില്‍ മത്സരാര്‍ഥികളെ കാണിക്കുന്നുണ്ട്. എന്നാല്‍ വളരെ അവ്യക്തമായിട്ടാണെന്ന് മാത്രം പുതിയ താരങ്ങള്‍ക്ക് മുന്‍ ബിഗ് ബോസ് താരങ്ങള്‍ ആശംസകളും അറിയിച്ചിട്ടുണ്ട്. എന്തായാലും മലയാളി പ്രേക്ഷകരുടെ മനം കവരാനെത്തുന്ന പുതുതാരങ്ങള്‍ക്കായുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം.

shortlink

Related Articles

Post Your Comments


Back to top button