CinemaGeneralLatest NewsMovie GossipsNEWS

സമീർ ഹംസയ്ക്കൊപ്പം മോഹൻലാൽ ; സ്വന്തം ബ്രാൻഡ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പോ ?

എംഎൽ ബ്രാന്‍ഡ് ടി ഷർട്ട് അണിഞ്ഞ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് സമീര്‍ പങ്കുവച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ ചിത്രങ്ങൾ എല്ലാം നിമിഷം നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വ്യവസായിയും മോഹൻലാലിന്റെ സുഹൃത്തുമായ സമീർ ഹംസ പങ്കുവെച്ച മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാകുന്നത്.

ലോകത്തെ തന്നെ പ്രമുഖ ബ്രാന്‍ഡുകളിൽ ഒന്നാണ് എംഎൽ. ഇതേ പേരിൽ മോഹൻലാൽ സ്വന്തമായി ബ്രാൻഡ് പുറത്തിറക്കുമോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം. ഈ സംശയത്തിന് ആക്കം കൂട്ടുന്നത് എന്ന പോലെയാണ് സമീർ ഹംസയുമായുള്ള കൂടിക്കാഴ്ച.
ML എന്ന ബ്രാൻഡ് ടി ഷർട്ട് എട്ടു മോഹൻലാൽ കഴിഞ്ഞ ദിവസം ഒരു വിഡിയോയിലും പ്രത്യക്ഷപ്പെട്ടിരുന്നു.

എംഎൽ ബ്രാന്‍ഡ് ടി ഷർട്ട് അണിഞ്ഞ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് സമീര്‍ പങ്കുവച്ചത്. വലിയ എന്തിനോ തുടക്കമാകുന്നു എന്ന സൂചന നിലനിർത്തിയാണ് സമീറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ബോളിവുഡിൽ സൽമാൻ ഖാൻ, ഹൃതിക് റോഷൻ, വിരാട് കോഹ്‍ലി തുടങ്ങി നിരവധി നടന്മാർക്ക് സ്വന്തമായി ബ്രാൻഡ് ഉണ്ട്. എന്നാൽ മലയാളത്തിൽ ഇതുവരെ ആർക്കുമില്ല.

https://www.instagram.com/p/CJIoZalpQwH/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button