CinemaLatest NewsMollywood

റെയ്ബാൻ വെച്ച് ലാലേട്ടൻ ; ആറാട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതിന്‍റെ പിന്നില്‍ നിന്നുള്ള ഷോട്ട് ആണ് ഫസ്റ്റ് ലുക്കില്‍

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ ‘ആറാട്ട്’ എന്ന ചിത്രം. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ ചിത്രത്തിന്റെ വിശേഷങ്ങൾക്കായാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍’ സ്വന്തം ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതിന്‍റെ പിന്നില്‍ നിന്നുള്ള ഷോട്ട് ആണ് ഫസ്റ്റ് ലുക്കില്‍. ചുവപ്പു നിറത്തിലുള്ള ഷര്‍ട്ട് ആണ് ധരിച്ചിരിക്കുന്നത്, ഒപ്പം സണ്‍ ഗ്ലാസുമുണ്ട്. ‘

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍ ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് . കഴിഞ്ഞ മാസം 23നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.

കറുത്ത നിറത്തിലുള്ള വിന്‍റേജ് ബെന്‍സ് കാറിലാണ് ഗോപന്‍റെ സഞ്ചാരം. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കാറിന്‍റെ നമ്പരിനും പ്രത്യേകതയുണ്ട്. ‘രാജാവിന്‍റെ മകനി’ലെ സംഭാഷണത്തിലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പര്‍ ‘2255’ ആണ് കാറിന്‍റെ നമ്പര്‍. ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ‘ആറാട്ട്’. ‘ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയ വൻ താര നിര അണിനിരക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button