CinemaGeneralLatest NewsMollywoodNEWS

നിർമ്മാതാവാനൊരുങ്ങി ലേഡി സൂപ്പര്‍ സ്റ്റാർ മഞ്ജു വാര്യർ

മലയാളത്തില്‍ കോടികള്‍ വാരിക്കൂട്ടിയ സിനിമകള്‍ക്കൊപ്പം തമിഴിലും മഞ്ജു കഴിവ് തെളിയിച്ചിരുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നിറഞ്ഞാടിയ വര്‍ഷമായിരുന്നു 2019. മലയാളത്തില്‍ കോടികള്‍ വാരിക്കൂട്ടിയ സിനിമകള്‍ക്കൊപ്പം തമിഴിലും മഞ്ജു കഴിവ് തെളിയിച്ചിരുന്നു. ഇനി വരാനിരിക്കുന്ന സിനിമകള്‍ അതിനെക്കാളും മികച്ച ചിത്രങ്ങളായിരിക്കുമെന്ന സൂചനകളാണ് വരുന്നത്. രസകരമായ കാര്യം അഭിനയത്തിനൊപ്പം നടി പുതിയൊരു സംരംഭത്തിലേക്ക് കൂടി ചുവട് മാറിയിരിക്കുകയാണ്.

താരത്തെ നായികയാക്കി സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിലൂടെ  നിർമ്മാതാവിന്റയെ വേഷത്തിൽ കുടി എത്തുകയാണ് നടി. തന്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് ഒരു അഭിമുഖത്തിനിടെയാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.

സിനിമയുടെ മൂന്ന് നിർമ്മാതാക്കളില്‍ ഒരാളാണ് ഞാന്‍. വളരെ ചെറിയ ചുവടുവെപ്പാണ്. നോക്കാം. എങ്ങനെയുണ്ടെന്ന്. വലിയ പ്ലാനൊന്നും തല്‍ക്കാലമില്ല. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്ന ബാനറിലാണ് ശാകുന്തളം നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചതെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button