GeneralLatest NewsMollywood

ആ സിനിമയില്‍ നിന്നും പുറത്താക്കി; പൃഥ്വിരാജ്

അതിനുശേഷവും താന്‍ സംശയങ്ങള്‍ ചോദിക്കാറുണ്ടെന്നും എല്ലാ കാര്യങ്ങളും താന്‍ തന്നെ പഠിച്ചതാണ് എന്നും അദ്ദേഹം പറയുന്നു

നടനില്‍ നിന്ന് സംവിധായകനിലേക്ക് ചുവടുവെച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ വന്‍ വിജയം സ്വന്തമാക്കി. എന്നാല്‍ ഒരു സിനിമയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട് എന്നും താരത്തിന്റെ തുറന്നു പറച്ചില്‍. .

ഫിലിം സ്‌കൂളില്‍ ഒന്നും താന്‍ പോയിട്ടില്ലെന്നും കഷ്ടപ്പാടുകള്‍ ഒന്നും ഇല്ലാതെ ആണ് സിനിമയിലേക്കെത്തിയത് എന്നും താരം പറയുന്നു. സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച്‌ ചോദിച്ചതിന്റെ പ്രത്യാഘാതം ആയി തന്നെ ഒരു സിനിമയില്‍ നിന്നും പുറത്താക്കി. എന്നാല്‍ അതിനുശേഷവും താന്‍ സംശയങ്ങള്‍ ചോദിക്കാറുണ്ടെന്നും എല്ലാ കാര്യങ്ങളും താന്‍ തന്നെ പഠിച്ചതാണ് എന്നും അദ്ദേഹം പറയുന്നു. അന്ന് സംശയം ചോദിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്റെ സംശയം ചോദിക്കുന്ന സ്വഭാവം നിര്‍ത്തിയിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ സിനിമയെ കുറിച്ച്‌ പഠിക്കാന്‍ സാധിക്കില്ലായിരുന്നു എന്നും പൃഥ്വിരാജ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button