GeneralLatest NewsMollywood

പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാന്‍സും കിട്ടും’; പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി അജു വര്‍ഗീസ്

ഇങ്ങനെയുള്ളവര്‍ക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ലൊരു കാര്യമാണെന്നും ആരാധകര്‍ പറഞ്ഞു. അജുവിനെ പിന്തുണച്ച്‌ നിരവധി ആളുകള്‍ രംഗത്തു വരുകയും ചെയ്തു.

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് പരിഹാസവുമായി എത്തിയ വിമര്‍ശകന് പുഞ്ചിരി കലര്‍ന്ന മറുപടി നല്‍കി നടന്‍ അജു വര്‍ഗീസ്. എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ആരും കാണാത്ത ചിത്രമെന്ന് പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍- ശ്രീനിവാസന്‍ ടീം അനശ്വരമാക്കിയ ദാസന്‍റേയും വിജയന്‍റേയും ചിത്രം ഫെയ്സ്ബുക്കിലൂടെ അജു പങ്കുവച്ചിരുന്നു.

ദാസനേയും വിജയനേയും പോലെ അജു വര്‍ഗീസും നിവിന്‍ പോളിയും ഒരുമിച്ചൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ മറുപടിയായി പറഞ്ഞു. അതിനിടെയാണ് വിമര്‍ശനവുമായി ഒരാള്‍ എത്തിയത്. ‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാന്‍സും കിട്ടും’ഇങ്ങനെയായിരുന്നു കമന്റ്. സ്മൈലി നല്‍കിയായിരുന്നു അജു ഈ വിമര്‍ശകന് മറുപടി നല്‍കിയത്. ഇങ്ങനെയുള്ളവര്‍ക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ലൊരു കാര്യമാണെന്നും ആരാധകര്‍ പറഞ്ഞു. അജുവിനെ പിന്തുണച്ച്‌ നിരവധി ആളുകള്‍ രംഗത്തു വരുകയും ചെയ്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close