CinemaLatest NewsMollywoodNEWS

മലയാളികള്‍ തിരഞ്ഞുനടന്ന ആ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ആരാണെന്ന് വെളിപ്പെടുത്തി നടന്‍ സുരാജ് വെഞ്ഞാറമൂട്

 

മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’.പതിവില്‍ നിന്നും വ്യത്യസ്തമായ കഥാവിഷയവുമായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.ഇരുകൈയ്യും നീട്ടിയാണ് ചിത്രം ആരാധകര്‍ സ്വീകരിച്ചത്. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിഞ്ഞു.

ചിത്രം ഒരു റോബോട്ടിനെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. ആ റോബോട്ട് ആരാണെന്ന് അറിയാന്‍ സിനിമ കണ്ട എല്ലാവര്‍ക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ അത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. മലയാളികള്‍ തിരഞ്ഞുനടന്ന ആ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ആരാണെന്ന് വെളിപ്പെടുത്തിയത് നടന്‍ സുരാജ് വെഞ്ഞാറമൂട് തന്നെയാണ്. മനോരമ ഓണ്‍ലൈനിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റോബോട്ടിനകത്ത് ആരായിരുന്നു എന്ന് തുറന്നുപറഞ്ഞത്. പ്രേക്ഷകര്‍ ഏറ്റെടുത്ത ആ റോബോര്‍ട്ട് നടന്‍ സൂരജ് തേലക്കാടാണ് റോബോട്ടിനകത്തു നിന്ന് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയ്ക്ക് ജീവന്‍ നല്‍കിയത് സൂരജാണ്. ചാര്‍ലി, അബിളി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സൂരജ്.

സ്വന്തം മുഖപോലും കാണിക്കാതെ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റാക്കിയ സൂരജ് ആ വിജയത്തിന്റെ സന്തോഷത്തിലാണ്. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് സൂരജാണ് റോബോട്ട് എന്ന കാര്യം പുറത്തു വിടാതിരുന്നതെന്ന് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സിനിമയുടെ സംവിധായകന്‍ രതീഷ് പൊതുവാള്‍ പറഞ്ഞു. കുഞ്ഞപ്പന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സയന്‍സ്- ഫിക്ഷന്‍ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേര്‍ന്ന് പ്രേക്ഷകരെ സ്പര്‍ശിക്കാന്‍ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. വാര്‍ധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാന്‍ ഒരാളെങ്കിലുമുണ്ടെങ്കില്‍ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാമാണ് സിനിമ. മലയാളത്തിന് പുതിയൊരു അനുഭവം സമ്മാനിച്ച ചിത്രമാണ് കൂടിയാണിത.്

shortlink

Related Articles

Post Your Comments


Back to top button