BollywoodCinemaLatest NewsNEWS

തന്റെ കരിയറിന്റെ ഗതിയെ മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം വിക്കി കൗശല്‍

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് വിക്കി കൗശല്‍ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് .യുആര്‍ഐ: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിലെ അഭിനയ മികവിലൂടെയാണ് താരം ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ഒരു നായകന്റെ ഇടത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയ ചിത്രമായിരുന്നു ഇത്. ഏറെ പ്രേക്ഷക സ്വീകാരിയതയാണ് ചിത്രത്തിന് ലഭിച്ചത്. താരത്തിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് കരണ്‍ ജോഹറിന്റെ തഖ്ത് എന്ന സിനിമ ഇതിന്റെ ചിത്രികരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വിക്കി പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്റെ കരിയറിന്റെ ഗതിയെ മാറ്റിമറിച്ച രീതിയെക്കുറിച്ചും അതുവരെയുള്ള തന്റെ സിനിമാ ലോകത്തെക്കുറിച്ചു അദ്ദേഹത്തിന് ഉണ്ടായിരുന്ന ധാരണയെക്കുറിച്ചും ചോദിച്ചപ്പോള്‍ വിക്കി പറഞ്ഞത് ‘ഈ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണെന്നും റോണി സര്‍ , ആദിത്യ എന്നിവരോട് നന്ദിയുണ്ടെന്നും ഇതുപോലുള്ള അതിശയകരമായ ഒരു സ്‌ക്രിപ്റ്റ് ഏതെങ്കിലും നടന് ലഭിച്ചിട്ടുണ്ടോ എന്നറിയില്ല ഇത് ഇന്ത്യന്‍ സൈന്യത്തിനുള്ള ബഹുമതിയാണ്. ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ അത്തരം സിനിമകള്‍ വരണമെന്നില്ല. യുആര്‍ഐക്ക് ശേഷം എനിക്ക് ലഭിച്ച സിനിമകള്‍ എനിക്ക് ചില വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്, മാത്രമല്ല എന്റെ കഴിവുകളില്‍ ഒരു വിശ്വാസമുണ്ട്. വിജയികള്‍ക്കിടയില്‍ എന്റെ പേരും പ്രഖ്യാപിച്ചപ്പോള്‍ ഈ ചിത്രം നേടിയ മൂന്ന് ദേശീയ അവാര്‍ഡുകള്‍ ഞാന്‍ ആഘോഷിക്കുകയായിരുന്നു. ഇത് അവിശ്വസനീയവും മനോഹരവുമായിരുന്നു, ഇത് എന്നെ വളരെയധികം മാറ്റിയെന്നും താരം പറഞ്ഞു. ഒറ്റച്ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം വലിയ സ്വീകരണമാണ് ബോളിവുഡില്‍ താരത്തിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button