GeneralLatest NewsTV Shows

ഇനി ആത്മഹത്യയുമില്ല കൊലപാതകവുമില്ല; പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് ‘രുക്മിണി മാഡം’

വാനമ്ബാടിയിലെ സഹപ്രവര്‍ത്തകരുടെ ഹരാസ്മെന്റ് താങ്ങാനാകാതെ ജീവിതം പോലും അവസാനിപ്പിക്കേണ്ടിവന്നേക്കാമെന്നാണ് പ്രിയ

ജനപ്രിയ സീരിയല്‍ വാനമ്ബാടിയിലെ പ്രധാന വില്ലത്തിയും നായികയുടെ അമ്മയുമായ രുക്മിണി മാഡം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. നടി പ്രിയാമേനോനാണ് രുക്മിണി എന്ന കഥാപാത്രമായി എത്തുന്നത്. തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി രുക്മിണി മാഡം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ആ പ്രശ്നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.

താന്‍ വീഡിയോ പിന്‍വലിക്കുകയാണെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. വാനമ്ബാടിയിലെ സഹപ്രവര്‍ത്തകരുടെ ഹരാസ്മെന്റ് താങ്ങാനാകാതെ ജീവിതം പോലും അവസാനിപ്പിക്കേണ്ടിവന്നേക്കാമെന്നാണ് പ്രിയ വീഡിയോയില്‍ പറഞ്ഞിരുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button