GeneralLatest NewsNEWS

‘അച്ഛന്‍ സുഖമായി തിരിച്ചു വന്നാൽ വീണ്ടും ഡാന്‍സിന് പോകാം, പക്ഷെ കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരം’: മാളവിക കൃഷ്ണദാസ്

വളരെ പെട്ടന്നുതന്നെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് മാളവികാ കൃഷ്ണദാസ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക, മലയാളികളുടെ മാളുവായി മാറുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെ താരം ബിഗ്‌സ്‌ക്രീനിലേക്കും ചുവടു വെച്ചു കഴിഞ്ഞു. മാളവിക ഈയിടെ അഭിനയിച്ച മിഴി രണ്ടിലും എന്ന ആല്‍ബം ഇരുകയ്യോടെയുമാണ് പ്രേക്ഷകര്‍ സ്വകരിച്ചത്.

തന്റെ പതിനൊന്നാമത്തെ വയസ്സിൽ അച്ഛൻ പെട്ടെന്ന് മരണപ്പെട്ടെങ്കിലും അന്ന് അച്ഛന്‍ എന്താണോ ആഗ്രഹിച്ചത് ആ നിലയില്‍ തന്നെ ഇന്ന് ഒരു കലാകാരിയായി വളര്‍ന്ന് എത്തി നിൽക്കുകയാണ് എന്നാണ് മാളവിക പറയുന്നത്. ഇതിനെല്ലാം താങ്ങായി തന്റെ കൂടെ നിന്നത് അമ്മയാണെന്ന് താരം പറയുന്നു.

മാളവികയുടെ വാക്കുകൾ :

‘ചോദിക്കുന്ന എന്തും തന്നാല്‍ കഴിയും വിധം സാധിച്ചു തരുന്ന, എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന അച്ഛന്‍. ഞാന്‍ ഒരു നര്‍ത്തകി ആയി കാണണം എന്നും എനിക്കൊരു നല്ല ഭാവി ഉണ്ടായി കാണണം എന്നും ആഗ്രഹിച്ച അച്ഛന്‍. ഏഴാം ക്ലാസില്‍ വച്ച് ആദ്യമായി എന്റെ ഗള്‍ഫ് ഷോയ്ക്ക് അച്ഛനൊപ്പം പുറപ്പെട്ടതാണ് ഞാന്‍. ഫ്ളൈറ്റില്‍ വച്ച് അച്ഛന് വയ്യാതെയായി.

പതിനൊന്ന് വയസ്സുകാരിയായ എനിക്ക് ഒന്നും മനസ്സിലായില്ല. ഫ്ളൈറ്റ് എമര്‍ജന്‍സിയായി ലാന്റ് ചെയ്ത് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചു. എല്ലാം സുഖമായി അച്ഛന്‍ തിരിച്ചു വരും എന്നും, വീണ്ടും ഡാന്‍സിന് പോകാം എന്നും ആഗ്രഹിച്ച് നില്‍ക്കുന്ന സമയത്ത് ഞാന്‍ കണ്ടത് അച്ഛന്റെ ഡെഡ് ബോഡിയാണ്. അവിടെ എല്ലാം തീര്‍ന്നു എന്ന് കരുതി.

അച്ഛനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു സാധാരണ വീട്ടമ്മയാണ് എന്റെ അമ്മ. അച്ഛന് ഒരു മെഡിക്കല്‍ ഷോപ്പ് ഉണ്ട്. അത് മാത്രമാണ് ഞങ്ങളുടെ വരുമാനം. അത് വച്ച് എന്നെ പഠിപ്പിക്കാനും, അച്ഛന്‍ കണ്ട എന്നെ കുറിച്ചുള്ള സ്വപ്നം പൂര്‍ത്തിയാക്കാനും അമ്മയ്ക്ക് കഴിയില്ല എന്ന് പലരും പറഞ്ഞു. എന്നാല്‍ അച്ഛന്റെ ആഗ്രഹം നടത്താന്‍ വേണ്ടി കഷ്ടപ്പാടുകള്‍ക്കിടയിലും നൃത്തം പഠിച്ചു. പല ഷോകളും കഴിഞ്ഞു. അവസാനം നായികാ നായകനിലും എത്തി. അവിടെ നിന്ന് ഇവിടെ വരെ പിന്നെ പടി പടിയായുള്ള ഉയര്‍ച്ചയാണ്. ഇപ്പോള്‍ എനിക്ക് എന്റെ അമ്മയ്ക്ക് എന്നാല്‍ കഴിയും വിധം സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുന്നുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button