CinemaLatest NewsMollywoodNEWS

ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൊന്നും അറിഞ്ഞതേയില്ല തനിക്ക് സിനിമയില്‍ സംഭവിച്ചത് അതായിരുന്നു ; തുറന്ന് പറഞ്ഞ് മീരാ വാസുദേവന്‍

 

മോഹന്‍ലാല്‍- ബ്ലെസ്സി കൂട്ടുകെട്ടിലൊരുങ്ങിയ തന്മാത്രയിലൂടെ മോഹന്‍ ലാലിന്റെ നായികയായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മീര വാസുദേവ്. തന്‍മാത്രയിലെ ശക്തമായ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് താരത്തിന് അത്രനല്ല വേഷങ്ങള്‍ ലഭിച്ചില്ല. തന്മാത്രയ്ക്ക് ശേഷം എന്തുകൊണ്ടാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളില്‍ ലഭിക്കാത്തെ ഇരുന്നതെന്ന് തുറന്ന് പറയുകയാണ് മീര വാസുദേവ്.

‘തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ എന്റെ പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താത്പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടേയും കഥ ഞാന്‍ കേട്ടിട്ടുപോലുമില്ല.

അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും തന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താത്പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൊന്നും അറിഞ്ഞതേയില്ല’. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button