CinemaLatest NewsMollywoodNEWS

ഉപ്പും മുളകും താരം ജുഹി റുസ്താനി വിവാഹത്തിലേക്കോ.? ;ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഉപ്പു മുളകും സീരിയലില്‍ നിന്ന് ലച്ചു ഒഴിവായി

 

മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഉപ്പും മുളകിന്റെയും വിശേഷങ്ങള്‍ അറിയാന്‍ എന്നും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് കുറച്ചു നാളുകളായി പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് നിറയുന്നത്.കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജൂഹി റുസ്തഗി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഡോക്ടര്‍ രോവിന്‍ ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഒരു സിനിമയുടെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇരവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം ആരാധകര്‍ പങ്കുവെച്ചത്ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്. മറ്റുള്ളവര്‍ക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ട്.ചടങ്ങില്‍ പ്രധാന ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയുമായിരുന്നു. അഭിനയത്തിലുംമോഡലിങ്ങിലും താല്‍പര്യമുള്ള രോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ ലച്ചുവിന്റെ വിവാഹം കാണിച്ചത് പ്രേക്ഷകരില്‍ നിരവധി സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു.ലക്ഷങ്ങള്‍ ചിലവാക്കി ജീവിതത്തെ വെല്ലുന്ന രീതിലായിരുന്നു ലച്ചുവിന്റെ വിവാഹ രംഗം ചിത്രീകരിച്ചത്. അഭ്യൂഹങ്ങള്‍ വന്നതോടെ താരം തന്നെ ഫേസ്ബുക്ക് ലൈവിലൂടെ സത്യാവസ്ഥ വെളുപ്പെടുത്തി എത്തിയിരുന്നു

എന്നാല്‍, വീണ്ടും താരത്തെ ചുറ്റി അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ഉപ്പു മുളകും സീരിയലില്‍ നിന്ന് ലച്ചു ഒഴിവായി എന്നാണ് ഒരു സംസാരം. മറ്റൊന്ന് ലച്ചുവിന്റെ ഒര്‍ജിനല്‍ വിവാഹം ഉടനുണ്ടാകുമെന്നാണ്. ഇത് കൂടാതെ ഈ റിപ്പോര്‍ട്ടിനു ശക്തിപകരുന്ന ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.ഉപ്പും മുളകുമെന്ന ജനപ്രിയ പരിപാടിയുടെ സംവിധായകനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജവേളയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇപ്പോത്തെ ചര്‍ച്ചക്ക് കാരണം. പരമ്പരയിലൂടെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button