CinemaLatest NewsMollywoodNEWS

മോഹന്‍ലാല്‍ പ്രേക്ഷകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിശ്വസനീയതോടെയും ആവേശത്തോടെയും കേട്ട ആ വാര്‍ത്ത സത്യമാവുന്നു

മലയാളത്തിന് ആ കാലത്ത് ചിന്തിക്കാന്‍ പോലുമാകാത്ത കാന്‍വാസില്‍ തയ്യാറാവേണ്ട ചിത്രം

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയ ഹിറോ ജാക്കിചാനും ഒരുമിച്ചെത്തുന്ന സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഏറെ കാലത്തെ ആ ആഗ്രഹം നടക്കാന്‍ പോക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മോഹന്‍ലാല്‍ പ്രേക്ഷകര്‍ 10-12 വര്‍ഷങ്ങള്‍ക്ക് മുമ്പേ അവിശ്വസനീയതോടെയും ആവേശത്തോടെയും കേട്ട വാര്‍ത്തയായിരുന്നു ‘നായര്‍ സാന്‍’ ചിത്രത്തിന്റേത്. മലയാളത്തിന് ആ കാലത്ത് ചിന്തിക്കാന്‍ പോലുമാകാത്ത കാന്‍വാസില്‍ തയ്യാറാവേണ്ട ചിത്രം ജപ്പാന്‍ ആയോധന കലയിലെ കുലപതിയായിരുന്ന സൂപ്പര്‍ ഹിറോ ജാക്കിചാനുമെത്തുമെന്നാണ് വാര്‍ത്തകള്‍ വന്നത്. 2008ലാണ് നായര്‍ സാനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ആല്‍ബര്‍ട്ട് ആന്റണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കാന്‍ തയാറെടുത്തത്. എന്നാല്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ .വിവിധ സൂചനകളെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ ഇന്ത്യയിലെ പോരാളികളെ സഹായിച്ചുകൊണ്ട് ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച നായര്‍ സാനിന്റെ കഥയാണ് ചിത്രം പറയുക. ജപ്പാനിലേക്ക് കടന്ന അയപ്പന്‍ പിള്ള മാധവന്‍ നായരായാണ് മോഹന്‍ലാലിനെ നിശ്ചയിച്ചിട്ടുള്ളത്. മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോര്‍ഫസ് ഗ്രൂപ്പായിരുന്നു നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രം നടക്കാതെ പോയി.മലയാള സിനിമയുടെയും മോഹന്‍ലാലിന്റെയും വിപണി വിപുലമായതോടെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായെന്ന് 2017ലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോര്‍ഫസ് ഗ്രൂപ്പ് മോഹന്‍ലാലിനെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരത്തിന്റെ മാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ചിത്രത്തിന്റെ പുനര്‍ ആരംഭം ഉടനെയുണ്ടാവുമെന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button