CinemaGeneralLatest NewsMollywoodNEWS

‘ദി റിയൽ വില്ലൻ നിങ്ങൾ ആണ് അല്ലെ’ ; ആരാണ് ഈ ഡോക്ടർ റോവിനെന്ന് സോഷ്യൽ മീഡിയ

ജൂഹിയെ വീണ്ടും പരമ്പരയിൽ കാണാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ 'പ്രതിശ്രുതവരന്റെ' പിന്നാലെയാണ്.

മലയാള ടെലിവിഷൻ പ്രേമികളുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. എന്നാൽ പരമ്പരയിലെ പ്രധാന കഥാപാത്രമായ ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗിയും ബോയ് ഫ്രണ്ടും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പരമ്പരയിൽ ലച്ചു എന്ന കഥാപാത്രത്തിന്റയെ വിവാഹത്തിന് ശേഷം ജൂഹിയെ കാണാഞ്ഞതിനെ തുടർന്ന് ആരാധകർ വീണ്ടും നിരവധി ഊഹാപോഹങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ജൂഹി തന്റെ ബോയ് ഫ്രണ്ടും ഒന്നിച്ചുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കിടുന്നത്.

പരമ്പരയിലെ വിവാഹത്തിന് ശേഷം യഥാർത്ഥ ജീവിതത്തിലെ വിവാഹത്തിനായി താരം തയ്യാറെടുക്കുന്നത്തിന്റെ സൂചനയായിട്ടാണ് പ്രേക്ഷകർ ഇതിനെ വിലയിരുത്തിയത്. എന്നാൽ വിവാഹ സംബന്ധമായ യാതൊരു വിവരവും താരം പേക്ഷകർക്കായി പങ്കിട്ടതും ഇല്ല.

ജൂഹിയെ വീണ്ടും പരമ്പരയിൽ കാണാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ‘പ്രതിശ്രുതവരന്റെ’ പിന്നാലെയാണ്. നിങ്ങളാണോ ഞങ്ങളുടെ ലച്ചുവിനെ ഉപ്പും മുളകിൽ നിന്നും മാറ്റിയത്. ദി റിയൽ വില്ലൻ അപ്പോൾ നിങ്ങൾ ആണ് അല്ലെ? ഞങ്ങളുടെ ലച്ചുവിനെ പരമ്പരയിലേക്ക് ദയവായി പറഞ്ഞുവിടണം എന്നു തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഉയർത്തുന്നത്. എന്നാൽ ആരാണ് ഈ റോവിന് ജോർജ് എന്ന് മിക്ക ആളുകൾക്കും സംശയമാണ്. സത്യത്തിൽ ഡോക്ടർ ആണോ, അതോ ഡോക്ട്രേറ്റ് നേടിയതാണോ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് പ്രേക്ഷകർ ഉയർത്തിയത്.

ഒഡീഷ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി ബി എസ്‌ കരസ്ഥമാക്കിയ റോവിൻ മാവേലിക്കര ബിഷപ് മൂർ വിദ്യാപീട് സ്‌കൂളിലെ പൂർവവിദ്യാർത്ഥിയാണ്. മാത്രവുമല്ല എ ഇ സി ഇന്റർനാഷണൽ സ്‌കൂൾ സിംഗപ്പൂരിലും പഠനം തുടർന്ന റോവിൻ ഒരു കലാകാരൻ കൂടിയാണ്.നിരവധി കവര്‍ ആല്‍ബങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button