BollywoodCinemaLatest NewsNEWS

2 ചിത്രങ്ങള്‍ പരാജയമായത് കൊണ്ടാണ് ഇത്ര വിനയം ഷാരൂഖിന്റെ മറുപടിയില്‍ ചിരിയടക്കാനാകാതെ ആമസോണ്‍ മേധാവി ജെഫ് ബെസോസ്

പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല

ബോളിവുഡില്‍ നിരവധി ആരാധകര്‍ ഉള്ള പ്രിയതാരമാണ് ഷാരൂഖാന്‍ താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകരെയും എന്തിനു പറയണം ആമസോണ്‍ മേധാവിയെ വരെ ചിരിപ്പിച്ചിരിക്കുകയാണ്. ഇ-കൊമേഴ്സ് വമ്പന്‍ ആമസോണിന്റെ മേധാവി ജെഫ് ബെസോസ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അന്ന് ഉണ്ടായ ഒരു സംഭവമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ അന്ന് കമ്പനിയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് 1000 കോടി രൂപയുടെ നിക്ഷേപം ഉള്‍പ്പടെ പ്രഖ്യാപിച്ചാണ് ബെസോസ് മടങ്ങിയത്. ഷാറൂഖ് ഖാനും സോയ അക്തറും പങ്കെടുത്ത ഒരു സംവാദ പരിപാടിയിലും ബെസോസ് പങ്കെടുത്തിരുന്നു ഇതില്‍ നിന്നുള്ള ഒരു രസകരമായ വിഡിയോ ബെസോസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഷാറൂഖിനെ സ്റ്റേജിന് പിന്നില്‍ വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും വളരെ അധികം എളിമയോടെ പെരുമാറുന്ന ആളാണെന്നും ബെസോസ് പറഞ്ഞിരുന്നു .എന്നാല്‍ അതിനു മറുപടിയായി, എന്റെ അവസാനമിറങ്ങിയ 2 ചിത്രങ്ങള്‍ വേണ്ടത്ര എത്താത്തതുകൊണ്ടാണ് ഇത്ര വിനയം എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. കുടിക്കാനായി വെള്ളമെടുത്ത ബെസോസ് ഇതോടെ ചിരിയടക്കാനാകാതെ ബുദ്ധിമുട്ടുകയും ചെയ്തു.

ഏറെ പ്രതീക്ഷയോടെ താരത്തിന്റെ ചിത്രം ‘സീറോ’ തിയറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം ‘പരാജയം ആയതോടെ സ്വയം ഒരു ഇടവേള എടുത്തിരിക്കുകയാണ് എസ്ആര്‍കെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു സീറോ. എന്നാല്‍ വേണ്ടത്ര സ്വീകാര്യത കിട്ടാതെ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു.താരത്തിന്റെ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button