CinemaGeneralLatest NewsMollywoodNEWS

നീട്ടി വളര്‍ത്തിയ മുടിയും തൊപ്പിയുമായി നാടക ടീമിനൊപ്പം മെഗാസ്റ്റാര്‍ ; സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ പഴയകാല ചിത്രം

ഇതിനു മുന്‍പും മമ്മൂട്ടിയുടെ മഹാരാജാസ് പഠന കാലത്തെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

മമ്മൂട്ടിയുടെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.  മഹാരാജാസ് കോളേജിലെ ഒരു നാടകത്തിനു ശേഷം നാടക ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് മലയാളികളുടെ പ്രിയതാരം. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് മമ്മൂട്ടി അഭിനയിച്ച ‘ആന്ദോളനം’ എന്ന നാടകത്തിന്റെ ടീമാണ് ഈ ചിത്രത്തിലുള്ളത്. നീട്ടി വളര്‍ത്തിയ മുടിയും തലയിലൊരു തൊപ്പിയുമായാണ് മമ്മൂട്ടിയുടെ ഇരിപ്പ്. പെട്ടന്ന് കണ്ടാല്‍ അത് മമ്മൂട്ടി തന്നെയാണോ എന്ന് നമുക്ക് തോന്നും.

ഇതിനു മുന്‍പും മമ്മൂട്ടിയുടെ മഹാരാജാസ് പഠന കാലത്തെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സഹപാഠിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കാർഷിക യൂണിവേഴ്‌സിറ്റി മുൻ വെെസ് ചാൻസിലറുമായ കെ.ആര്‍.വിശ്വംഭരനൊപ്പം മമ്മൂട്ടി ഇരിക്കുന്ന വളരെ പഴക്കമുള്ള ഒരു ചിത്രം ഇത്തരത്തിൽ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ടുമെലിഞ്ഞ ശരീരവും കട്ടി താടിയുമാണ് ആ ഫോട്ടോയിലെ മമ്മൂട്ടിക്ക്.

shortlink

Related Articles

Post Your Comments


Back to top button