GeneralLatest NewsMollywoodNEWS

ജൂഹിയുടെ മുടിയില്‍ രോഹന്റെ കുസൃതി , മീശ പിരിപ്പിച്ച് താരവും ; പ്രണയനിമിഷങ്ങള്‍ വൈറലാവുന്നു

മുന്‍പൊരു അഭിമുഖത്തിനിടയില്‍ തന്റെ പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജൂഹി റുസ്തഗി. ഉപ്പും മുളകുമെന്ന പരമ്പരയില്‍ ലച്ചുവിനെ അവതരിപ്പിക്കുന്നത് ജൂഹിയാണ്. പരമ്പരയിൽ വിവാഹം കഴിഞ്ഞതിന് പിന്നാലെയായി സിദ്ധാര്‍ത്ഥിനൊപ്പം ഹണിമൂണാഘോഷത്തിന് പോയതാണ് ലച്ചു. നാളിത്രയായിട്ടും ഇരുവരും തിരിച്ച് വരാത്തതില്‍ ആരാധകരും നിരാശയിലാണ്. താരത്തെ പരമ്പരയില്‍ നിന്നും ഒഴിവാക്കിയോയെന്നുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. താരത്തെ കാണാനാവാത്തതിന്റെ സങ്കടം പങ്കുവെച്ചായിരുന്നു കൂടുതല്‍ പേരും എത്തിയത്.

എന്നാൽ കഴിഞ്ഞ ദിവസം ഉപ്പും മുളകിന്റെ സംവിധായകനായ എസ് ജെ സിനുവിന്റെ സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കാനായി ജൂഹി എത്തിയിരുന്നു. ഡോക്ടര്‍ റോവിനേയും കൂട്ടിയാണ് താരമെത്തിയത്. ഒപ്പമുള്ളവര്‍ക്കെല്ലാം ജൂഹി റോവിനെ പരിചയപ്പെടുത്തിയിരുന്നു. അതീവ സന്തോഷത്തോടെയാണ് ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇവരുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ജൂഹിയുടെ മുടി ഒതുക്കുന്ന റോവിനും, റോവിന്റെ മീശ പിരിക്കുന്ന ലച്ചുവിനേയുമൊക്കെയാണ് പുതിയ വീഡിയോയില്‍ കാണുന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും എത്തിയത്.

ഹിന്ദി സീരിയലുകളിലെ നടനെപ്പോലെയുണ്ട് റോവിനെന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് കീഴിലുള്ളത്. ഞങ്ങളുടെ കുഞ്ഞുപെങ്ങളാണ് ഇതെന്നും നന്നായി നോക്കിക്കോളണമെന്നുമുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

വിവാഹിതയാവാന്‍ പോവുകയാണോ ജൂഹിയെന്ന സംശയങ്ങളും വീഡിയോയ്ക്ക് കീഴിലുണ്ട്. നാലാമത്തെ പ്രണയം പൊട്ടി പാളീസാവാതിരിക്കട്ടെയന്നാണ് മറ്റൊരാള്‍ പറഞ്ഞത്. മുന്‍പൊരു അഭിമുഖത്തിനിടയില്‍ തന്റെ പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. നേരത്തേയും പ്രണയമുണ്ടായിരുന്നുവെന്നും അതെല്ലാം തകര്‍ന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. നാലാമത്തെ പ്രണയമാണ് ഇപ്പോഴത്തേതെന്നും താരം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button