GeneralLatest NewsMollywoodNEWS

‘മേക്കപ്പില്ലാതെ അവൾ എത്ര സുന്ദരിയും ക്യൂട്ടും ആണ്’ ; വാനമ്പാടി സീരിയൽ താരം മോഹൻകുമാറിന്റയെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകൻ സ്ഥാനമാണ് സായ്ക്കുള്ളത്

ചുരുങ്ങിയകാലം കൊണ്ടാണ് സായ് കിരൺ റാം എന്ന അന്യഭാഷ നടൻ മലയാളികളുടെ പ്രിയങ്കരനായി മാറിയത്. വാനമ്പാടി എന്ന സീരിയലിലെ മോഹൻകുമാറായിട്ടാണ് താരം പ്രേക്ഷരുടെ പ്രിയങ്കരനായത്.  പിന്നണി ഗായകനായി സീരിയലിൽ അഭിനയിക്കാൻ എത്തുന്ന സായുടെ യഥാർത്ഥ കുടുംബം സംഗീതപാരമ്പര്യം ഉള്ളതാണ്. പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകൻ സ്ഥാനമാണ് സായ്ക്കുള്ളത്. മാത്രമല്ല സായുടെ അച്ഛനും സിനിമ പിന്നണി ഗായകൻ ആയിരുന്നു. അഭിനയത്തിലുള്ള അഭിനിവേശമാണ് സായ് കിരൺ എന്ന നടൻ സംഗീത ലോകത്തിൽ നിന്നും മാറാൻ കാരണം. എങ്കിലും സംഗീതം മുഴുവനായും അദ്ദേഹം വിട്ടിട്ടില്ല. സംഗീതവും, അഭിനയവുമല്ലാതെ താരം ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരൻ കൂടിയാണ്.

മലയാളം വാനമ്പാടിക്ക് പുറമെ, തെലുങ്ക് വാനമ്പാടിയിലും സായ് തന്നെയാണ് ഹീറോ. മലയാളത്തിൽ താരത്തിന്റെ മകളുടെ വേഷത്തിലെത്തുന്നത് ഗൗരി പ്രകാശ് ആണ്. തെലുങ്കിൽ അത് തേജസ്വിനി എന്ന താരമാണ് കൈകാര്യം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സായ് ഇരുവർക്കും ഒപ്പമുള്ള ചിത്രങ്ങളും, വിശേഷങ്ങളും ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തെലുങ്കിലെ വാനമ്പാടിയിൽ തന്റെ മകളായി എത്തുന്ന തേജസ്വിനിക്കൊപ്പമുള്ള ലൈവാണ് താരം പോസ്റ്റ് ചെയ്തത്.

 

 

View this post on Instagram

 

Me and my #cutie @_tejaswini_gowda_official were in a live yesterday. Infact she was on live and i barged in suddenly. ? i was in #trivandrum and she in #chennai . #koilamma #starmaa #telugu #starvijay #tamil

A post shared by Sai Kiran Ram (@saikiranram_official) on

എന്റെ സ്ക്രീനിലെ മകൾ തേജുവിനെ നോക്കൂ, മേക്കപ്പില്ലാതെ അവൾ എത്ര സുന്ദരിയും ക്യൂട്ടും ആണെന്നാണ് താരം ലൈവ് വീഡിയോയുടെ സ്‌ക്രീൻ ഷോട്ട് പങ്ക് വച്ചുകൊണ്ട് കുറിച്ചത്. നിരവധിപേരാണ് ഈ ചിത്രത്തിനും ക്യാപ്‌ഷനും മറുപടിയുമായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button