GeneralLatest NewsTV Shows

വധശിക്ഷയ്ക്ക് മുന്നോടിയായി, അവസാനത്തെ ഭക്ഷണത്തിനായി ഒരു ചോയ്‌സ് തന്നതുപോലെ; ഹൃദയം തകര്‍ത്ത ഒന്ന്‍; സായ് കിരണ്‍ പറയുന്നു

അവസാന ഷോട്ടിനു ഒരുങ്ങിയതിനെക്കുറിച്ച് സായ് കിരണ്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു

ജനപ്രിയപരമ്പര വാനമ്പാടിഅവസാനിക്കുന്നതിന്റെ നിരാശയിലാണ് ആരാധകര്‍. എന്നാല്‍ ഈ പരമ്പര നിര്‍ത്തുന്നതില്‍ പ്രേക്ഷകര്‍ക്ക് മാത്രമല്ല സങ്കടം, ഇതിലെ അഭിനേതാക്കളും വേദനയിലാണ്. അത്തരം വേദനയിലൂടെ കടന്നു പോകുകയാണ് പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായ്കിരണ്‍.

മൂന്നര വര്‍ഷത്തോളം നീണ്ടുനിന്ന പരമ്പര ആയിരത്തിലധികം എപ്പിസേഡുകളായി റേറ്റിംഗില്‍ മുന്‍പില്‍ തന്നെയാണ്. അവസാന ഷോട്ടിനു ഒരുങ്ങിയതിനെക്കുറിച്ച് സായ് കിരണ്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു.

കുറിപ്പിങ്ങനെ

സഹസംവിധായകനായ സാജു, സാധരണയായി വളരെ എന്‍ജറ്റിക്കുംതിടുക്കമുള്ള സ്വഭാവക്കാരനുമാണ്. എന്നാല്‍ ഇപ്പോള്‍ വിളറിയ നോട്ടത്തോടെ, പതിയെ വാതില്‍തുറന്ന് എന്റെയടുത്തേക്ക് വന്നു. (മോശം വാര്‍ത്തയുമായി ഒരാള്‍ നിങ്ങളെ സമീപിക്കുമ്പേള്‍ പെട്ടന്നുതന്നെ നിങ്ങള്‍ക്കത് മനസ്സിലാകുമല്ലോ.) സാജു സങ്കടത്തോടെ ചെറിയ ശബ്ദത്തില്‍ എന്നോട് ചോദിച്ചു…
‘സായ്‌ചേട്ടാ, വാനമ്പാടിയിലെ നിങ്ങളുടെ അവസാന രംഗത്തിന് ഇടാനായി ഏത് ഡ്രസ്സാണ് വേണ്ടത് ?

ആ ചോദ്യം ഹൃദയം തകര്‍ക്കുന്നതായാണ് അനുഭവപ്പെട്ടത്…
ആ ചോദ്യം സൃഷ്ടിച്ച വലിയൊരു നിശബ്ദതയുടെ നിമിഷം.. അത് ഭീകരമായി വേദനിപ്പിക്കുന്നതായിരുന്നു. ആ ചോദ്യം തൊണ്ട ഇടറിച്ചതുപോലെ, എനിക്ക് ഒരു മിനിട്ടോളം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. വധശിക്ഷയ്ക്ക് മുന്നോടിയായി, അവസാനത്തെ ഭക്ഷണത്തിനായി ഒരു ചോയ്‌സ് തന്നതുപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്

shortlink

Related Articles

Post Your Comments


Back to top button