CinemaLatest NewsMollywoodNEWS

പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ് ഇത്രയും വര്‍ഷമെടുത്ത് എന്തു പഠിച്ചു എന്നത് തെളിയിക്കാന്‍ ; ഗോപി സുന്ദര്‍

 

മലയാളി പ്രക്ഷകരുടെ പ്രിയ സംഗീത സംവിധായകനാണ് നിരവധി ചിത്രങ്ങളിലൂടെ സംഗീത വിസ്മയം തീര്‍ത്ത ഗോപി സുന്ദര്‍. താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ആരാധകര്‍ക്ക് വീണ്ടും ഒരു സംഗീത വിസ്മയം ഒരുക്കുകയാണ് പ്രിയതാരം ഇപ്പോള്‍ അതിനുള്ള സൂചനയും താരം ആരാധകര്‍ക്ക് നല്‍കി കഴിഞ്ഞു. സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാല്‍’ ഉടന്‍ എത്തുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ഗോപിസുന്ദര്‍. 2007ല്‍ തിയേറ്ററുകളിലെത്തിയ ബിഗ് ബി അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. ബോക്സോഫീസ് വന്‍ വിജയം നേടിയില്ലെങ്കിലും യുവാക്കള്‍ ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഒരോ ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്.

മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ പ്രഖ്യാപിച്ചരുന്നു. ഇപ്പോള്‍ അമല്‍ നീരദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗോപി സുന്ദര്‍ സിനിമയുടെ സംഗീതസംവിധാനത്തിലേക്ക് കടന്നതായുള്ള വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ബിഗ് ബിയുടെ തീം മ്യൂസിക് പങ്കുവെച്ച് ഗോപി സുന്ദര്‍ മറ്റൊരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ‘2007ല്‍ ഞാന്‍ ഈ ട്രാക്ക് സിനിമയ്ക്കു വേണ്ടി ചെയ്തു. അതിനു ശേഷം സ്റ്റൈല്‍ തന്നെ മാറ്റി. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ്. ഇത്രയും വര്‍ഷമെടുത്ത് എന്തു പഠിച്ചു എന്നത് തെളിയിക്കാന്‍.. ഇതിലെ ഓരോ ടെക്‌നീഷ്യനും അതൊരു വെല്ലുവിളി തന്നെയാണ്’ എന്നാണ് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. ബിലാല്‍’ എന്നാണ് രണ്ടാം ഭാഗത്തിനു പേര് നല്‍കിയിരിക്കുന്നത്.ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് മമ്മൂട്ടിയും നേരത്തെ പറഞ്ഞിരുന്നു. ആരാധകരെല്ലാം കാത്തിരിക്കുകയാണ് സൂപ്പര്‍ ചിത്രത്തിനായി.

shortlink

Related Articles

Post Your Comments


Back to top button