BollywoodGeneralLatest News

ഞാന്‍ മുസ്ലീമാണ്, എന്റെ ഭാര്യ ഹിന്ദുവും; കുട്ടികളുടെ മതത്തെക്കുറിച്ച് പ്രമുഖ നടന്‍

ഒരിക്കല്‍ എന്റെ മകള്‍ സുഹാന എന്താണ് താനതില്‍ എഴുതേണ്ടത് എന്ന് എന്നോട് ചോദിച്ചു. ഇന്ത്യന്‍ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം

മതപരമായ വിവേചനങ്ങള്‍ പലപ്പോഴും വാര്‍ത്തയാകുമ്പോള്‍ മതേതര ജീവിതം നയിക്കുന്നതിനെക്കുറിച്ച് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്‍ തുറന്നു പറയുന്നു. ‘ഞാന്‍ ഒരു മുസ്ലീമാണ്, എന്റെ ഭാര്യ ഹിന്ദുവും. എന്റെ കുട്ടികള്‍ ഇന്ത്യക്കാരും’ സ്വകാര്യ ചാനലിലെ റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതിനിടെ ഷാരൂഖാന്‍ പങ്കുവച്ചു. 1991 ലാണ് ഷാരൂഖും ഗൗരിയും എതിര്‍പ്പുകളെ അതിജീവിച്ച്‌ വിവാഹിതരാകുന്നത്. ആര്യന്‍, സുഹാന, അബ്രാം എന്നിവരാണ് മക്കള്‍.

‘മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല. അതെക്കുറിച്ച്‌ സംസാരിക്കാറുമില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ല’. റിപബ്ലിക് ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാരൂഖ് മനസ്സു തുറന്നത്.

‘എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപോലെയാണ്. സ്‌കൂളില്‍ ചേരുന്ന അവസരത്തില്‍ മതം പൂരിപ്പിക്കാനുള്ള ഒരു കോളമുണ്ട്. ഒരിക്കല്‍ എന്റെ മകള്‍ സുഹാന എന്താണ് താനതില്‍ എഴുതേണ്ടത് എന്ന് എന്നോട് ചോദിച്ചു. ഇന്ത്യന്‍ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം. പ്രാര്‍ഥനയുടെയും നമസ്‌കാരത്തിന്റെയും കണക്കെടുക്കുകയാണെങ്കില്‍ എന്നെ വിശ്വാസി എന്നു വിളിക്കാനാകില്ല. എന്നാല്‍ ഞാന്‍ ഒരു മുസ്ലീമാണ്’- ഷാരൂഖ് പങ്കുവച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close