CinemaLatest NewsMollywoodNEWS

മൈലാഞ്ചി അണിഞ്ഞു സുന്ദരിയായി മലയാളികളുടെ പ്രിയ നടി വിവാഹ ജീവിതത്തിലേക്ക്

 

മലയാള സിനിമാലോകത്തേക്ക് നിവേദ്യത്തിലൂടെ കടന്നുവന്ന് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി ഭാമ .താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒട്ടനവധി ചിത്രങ്ങളില്‍ നായികയായും സഹനായികയായും താരം എത്തി. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കയ്യില്‍ മൈലാഞ്ചി അണിഞ്ഞു സുന്ദരിയായി നടി ഭാമ തന്റെ വിവാഹ ഒരുക്കങ്ങളിലാണ്. വിവാഹത്തിന് മുന്നോടിയായുള്ള ഭാമയുടെ മൈലാഞ്ചി കല്യാണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തീര്‍ത്തും കേരളീയ തനിമ നിറഞ്ഞ വീടിനുള്ളില്‍ ഒരുക്കിയ മണ്ഡപത്തിലായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിലുള്ള മൈലാഞ്ചിയിടല്‍.

നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ… എന്ന ഗാനത്തിലെ ശാലീന സുന്ദരിയായാണ് ഭാമയെ പ്രേക്ഷകര്‍ക്ക് പരിചയം. വിദേശത്ത് ജോലിയുള്ള മലയാളിയായ അരുണ്‍ ആണ് താരത്തിന്റെ വരന്‍. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍.

വിവാഹം കഴിക്കുന്നുവെങ്കിലും സിനിമ പൂര്‍ണ്ണമായും വിടാതെ നല്ല അവസരം വന്നാല്‍ മടങ്ങി വരണം എന്നാണ് ഇരുവരുടെയും ആഗ്രഹമെന്നും ഭാമ പറഞ്ഞു.താരത്തിന്റെ വിവാഹം ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button