GeneralLatest NewsTV Shows

ചേട്ടന്‍ മാത്രമല്ലല്ലോ ഈ വീട്ടില്‍ താമസിക്കുന്നത്? ബാക്കിയുള്ളവര്‍ മണ്ടന്മാരാണോ? വിമര്‍ശനവുമായി ആര്യ

വാരാന്ത്യം എപ്പിസോഡിലേയ്ക്ക് അടുക്കുമ്ബോള്‍ കൂടുതല്‍ പ്രേക്ഷക സപ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടിയാണ് രജിത് കുമാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും ഇതെല്ലാ ഇയാളുടെ തന്ത്രമാണെന്നും പാഷണം ഷാജി പറഞ്ഞു.

ടെലിവിഷന്‍ രംഗത്ത് ചര്ച്ചയാകുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ഹൌസിലെ അംഗങ്ങള്‍ക്കിടയില്‍ ഇഷ്ടക്കേടുകള്‍ ശക്തമാകുകയാണ്. ബിഗ് ബോസ് ഹൗസില്‍ അനാവശ്യ വഴക്കും പ്രശ്നങ്ങളും സൃഷ്ടിക്കാത്ത മത്സരാര്‍ത്ഥികളാണ് പാഷാണം ഷാജിയും ആര്യയും. എന്നാല്‍ വെളളത്തിന്റെ പേരില്‍ രജിത്തിനോട് ശബ്ദമുയര്‍ത്തിയിരിക്കുകയാണ് ആര്യ.

വെള്ളം വിഷയത്തില്‍ വാക്ക് തര്‍ക്കം നടക്കുന്നതിനിടെ രജിത് കുമാറിനെതിരെ തെസ്നിഖാനും രംഗത്തെത്തിയിരുന്നു. പാത്രം കഴുകുന്ന ചുമതലയുളള തന്നെ എന്തു കൊണ്ട് വിളിച്ചില്ല എന്ന് തെസ്നിഖാന്‍ ചോദിച്ചു. തെസ്‌നിയെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് വിളിക്കാതിരുന്നതെന്നായിരുന്നു രജത് മറുപടി നല്‍കി.

വാരാന്ത്യം എപ്പിസോഡിലേയ്ക്ക് അടുക്കുമ്ബോള്‍ കൂടുതല്‍ പ്രേക്ഷക സപ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടിയാണ് രജിത് കുമാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും ഇതെല്ലാ ഇയാളുടെ തന്ത്രമാണെന്നും പാഷണം ഷാജി പറഞ്ഞു. രജിത് എന്തുകൊണ്ടാണ് ഒച്ചയെടുക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലാവുമെന്നും തങ്ങളും ചോറാണ് തിന്നുന്നതെന്ന ഷാജി കൂട്ടിച്ചേര്‍ത്തു. ചേട്ടന്‍ മാത്രമല്ലല്ലോ ഈ വീട്ടില്‍ താമസിക്കുന്നത്? ബാക്കിയുള്ളവര്‍ മണ്ടന്മാരാണോ?’, എന്ന് ആര്യയും പൊട്ടിത്തെറിച്ചു.

shortlink

Related Articles

Post Your Comments


Back to top button