GeneralKollywoodLatest NewsMovie GossipsNEWSWOODs

”മമ്മൂക്കയുമായി അധികം ഇടപെടാൻ അവസരങ്ങൾ ലഭിച്ചിട്ടില്ല. മമ്മൂക്ക അഭിനയിക്കുന്നത് എങ്ങനെയായിരിക്കും? ഇതെല്ലാം ആലോചിച്ച് ഇപ്പോൾ തന്നെ നെഞ്ചിടിപ്പുണ്ട്; മമ്മൂട്ടിയുമായുള്ള ആദ്യ ചിത്രത്തിന്റെ ത്രില്ലിൽ മഞ്ജു വാര്യർ

ആദ്യമായി മമ്മൂട്ടിക്കൊപ്പം  അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മലയാളത്തിലെ  ലേഡി  സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം  ചെയ്ത ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നത്.  ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ  വൈറലായി.

മമ്മൂട്ടിക്കൊപ്പം ഒരു സിനിമ എന്ന ആഗ്രഹം സഫലമാവുകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് മഞ്ജു റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ”മമ്മൂക്കയുമായി അധികം ഇടപെടാൻ അവസരങ്ങൾ ലഭിച്ചിട്ടില്ല. മമ്മൂക്കയുടെ കൂടെ ഒരു ഫ്രെയ്മിൽ നിൽക്കുമ്പോൾ എങ്ങനെയായിരിക്കും? മമ്മൂക്ക അഭിനയിക്കുന്നത് എങ്ങനെയായിരിക്കും? ഇതെല്ലാം ആലോചിച്ച് ഇപ്പോൾ തന്നെ നെഞ്ചിടിപ്പുണ്ടെന്നും” മഞ്ജു കൂട്ടിച്ചേർത്തു.

ബി.ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുക. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ.

shortlink

Related Articles

Post Your Comments

Back to top button