GeneralHollywoodLatest NewsMovie GossipsNEWSWOODs

ഹോളിവുഡ് താരത്തിന്റെ അഞ്ചാം വിവാഹത്തിന് ആയുസ്സ് 12 ദിവസം; നടിയും നിർമാതാവായ ഭർത്താവും വേർപിരിഞ്ഞു

ഹോളിവുഡ് താരത്തിന്റെ അഞ്ചാം വിവാഹം സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴി ഒരുക്കിയ സംഭവമായിരുന്നു. 12 ദിവസം മുൻപാണ് ഹോളിവുഡ‍് നടിയും പ്ലേ ബോയ് മോഡലുമായി പമേല ആന്റേഴ്സൻ അഞ്ചാമതും വിവാഹിതയായത്.  മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്സാണ് പമേലയായിരുന്നു വരൻ.

ഹോളിവുഡ് താരത്തിന്റെ അഞ്ചാം വിവാഹം സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴി ഒരുക്കിയ സംഭവമായിരുന്നു. 12 ദിവസം മുൻപാണ് ഹോളിവുഡ‍് നടിയും പ്ലേ ബോയ് മോഡലുമായി പമേല ആന്റേഴ്സൻ അഞ്ചാമതും വിവാഹിതയായത്.  മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്‌സായിരുന്നു വരൻ. ബാറ്റ്മാന്‍ സിനിമയുടെ നിര്‍മ്മാതാവാണ് 74കാരനായ ജോൺ പീറ്റേഴ്സ്.  ജനുവരി 20ന് മലീബുവില്‍ നടന്ന സ്വകാര്യചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

ജീവിതത്തിൽ നിന്നും പരസ്പരം  ഞങ്ങൾക്ക് വേണ്ടത് വീണ്ടും വിലയിരുത്താൻ ഞങ്ങൾ കുറച്ച് സമയമെടുക്കും. നിങ്ങളുടെ പിന്തുണയ്ക്ക് വളരെ നന്ദിയുണ്ട്. ജീവിതം ഒരു യാത്രയാണ്, സ്നേഹം ഒരു പ്രക്രിയയാണ്. ആ സാർവത്രിക സത്യം മനസ്സിൽ വെച്ചുകൊണ്ട് ഞങ്ങൾ പരസ്പരം തീരുമാനിച്ചു. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് നന്ദി.- പമേല ആന്റേഴ്സൺ വേർപിരിഞ്ഞതിന് ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇരുവരും തമ്മില്‍ അഗാധ പ്രണയത്തിലാണെന്നാണ് വിവാഹവാർത്ത പുറത്തുവിട്ടുകൊണ്ട് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. 52 കാരിയായ പമേല നേരത്തേ മൂന്ന് പേരെ വിവാഹം ചെയ്തിരുന്നു. ടോമി ലീ, കിഡ് റോക്ക് എന്നിവരെ വിവാഹം ചെയ്ത പമേല പോക്കര്‍ പ്ലയര്‍ റിക്കസലോമോനെ രണ്ട് തവണ വിവാഹം ചെയ്തു. അടുത്ത കാലത്തായി ഫ്രഞ്ച് സോക്കര്‍ താരം ആദില്‍ റാമിയുമായി പ്രണയത്തിലായിരുന്നു ഇവര്‍.

കൊളമ്പിയ പിക്ച്ചേഴ്സിന്‍റെ സഹ ചെയര്‍മാനായിരുന്നു പീറ്റേഴ്സ്. 1980 ല്‍ പ്ലേ ബോയ് മാന്‍ഷനില്‍ വച്ചാണ് പീറ്റേഴ്സ് ആദ്യമായി പമേലയെ കാണുന്നത്. അധികം വൈകാതെ അദ്ദേഹം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. പിന്നീട് വേര്‍പിരിഞ്ഞ ഇരുവരും മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വീണ്ടും ഒന്നിച്ചത്.

shortlink

Post Your Comments


Back to top button