GeneralLatest NewsMovie GossipsNEWSTollywoodWOODs

തമിഴ് നടൻ വിജയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവത്തകർ

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടയച്ചതിന് തൊട്ടുപിന്നാലെ നടന്‍ വിജയ്‌യുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. വിജയ്‌യുടെ പുതിയ ചിത്രം മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ലിഗ്‌നൈറ്റ് കോര്‍പ്പറേഷന് പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയെയും ചോദ്യം ചെയ്തിരുന്നു. വിജയ്‍യുടെയും  ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നത് എന്നാണ്  തമിഴ് സിനിമാവൃത്തങ്ങൾ റിപ്പോർട്ട് ചെയ്തത്.

നടന്‍ വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Back to top button