CinemaGeneralLatest NewsMollywoodNEWS

എന്നും കുറ്റപ്പെടുത്തലും സംശയങ്ങളുമാണെങ്കിൽ അതിൽ അർത്ഥമില്ല : നീത പിള്ള പറയുന്നു

യഥാർത്ഥ ജീവിതത്തിൽ പ്രണയം എന്നത് കുറച്ച് ടഫ് ആണ്

‘ദി കുങ്ഫു മാസ്റ്റർ’ എന്ന ചിത്രം നീത പിള്ള എന്ന നടിയുടെ സിനിമയായി മാത്രം അടയാളപ്പെടുമ്പോൾ നീതയുടെ ഗംഭീര ആക്ഷൻ രംഗങ്ങള്‍ സിനിമയ്ക്ക് വലിയ ഊർജ്ജം പകരുകയാണ്. ഒരു സിനിമയിൽ നിന്ന് അടുത്ത സിനിമയിലേക്ക് എത്തുമ്പോൾ എബ്രിഡ് ഷൈൻ എന്ന ഫിലിം മേക്കറും മലയാള സിനിമയുടെ മുഖ്യധാരയിൽ മികവുറ്റ സംവിധായകനായി അടയാളപ്പെടുന്നുണ്ട്. ആദ്യ രണ്ട് സിനിമകളിലും വ്യത്യസ്തമായ റോളുകൾ ചെയ്ത നീത പിള്ള റൊമാൻസ് രംഗങ്ങളുടെ ഭാഗമായിട്ടില്ല.എന്നാൽ തന്റെ മനസ്സിലെ പ്രണയ സങ്കൽപ്പങ്ങളെക്കുറിച്ച് താരം ആദ്യമായി മനസ്സ് തുറക്കുകയാണ്.

‘പ്രണയ സിനിമകൾ കണ്ടുതുടങ്ങിയ കാലത്ത് അനിയത്തിപ്രാവും, നിറവുമൊക്കെ ഏറ്റവും പ്രിയപ്പെട്ട ലിസ്റ്റിലായിരുന്നു. കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മിലുള്ള കെമസ്ട്രി അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ജീവിതത്തിൽ പ്രണയം അത്ര സിനിമാറ്റിക് അല്ല എന്നെനിക്കറിയാം. യഥാർത്ഥ ജീവിതത്തിൽ പ്രണയം എന്നത് കുറച്ച് ടഫ് ആണ്. സ്നേഹത്തിന്റെ തീവ്രതയേക്കാളും പരസ്പരം മനസിലാക്കലാണ് പ്രണയത്തിന്റെ വിജയം. പ്രണയിക്കുന്നവർ തമ്മിൽ എന്നും കുറ്റപ്പെടുത്തലുകളും സംശയങ്ങളുമാണെങ്കിൽ ആ പ്രണയത്തിന്റെ അടിസ്ഥാനമെന്താണ് ? പേടി കൂടാതെ എന്തും തുറന്നു പറയാൻ കഴിയുന്ന ബഹുമാനത്തോടെ സംസാരിക്കുന്ന മനസ്സിലാക്കുന്നവർക്കിടയിലാണ് യഥാർത്ഥ പ്രണയം എന്നാണ് ഞാൻ വിശ്വസിക്കുന്നത്’. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്

shortlink

Post Your Comments


Back to top button