GeneralLatest NewsMollywoodMovie GossipsNEWSWOODs

ബിജുമേനോനും പൃഥ്വിയും വീണ്ടും ഗായകരായി; ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ പ്രോമോ ഗാനവും ഹിറ്റ്

അനാർക്കലിക്ക് ശേഷം പൃഥ്വിരാജ് - ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്യുന്ന "അയ്യപ്പനും കോശിയും" ചിത്രത്തിലെ  മനോഹരമായ പ്രോമോ ഗാനം പുറത്തിറങ്ങി. ബിജു മേനോനും, പൃഥ്വിരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നിർവഹിച്ചിരിക്കുന്നു.

അനാർക്കലിക്ക് ശേഷം പൃഥ്വിരാജ് – ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്യുന്ന “അയ്യപ്പനും കോശിയും” ചിത്രത്തിലെ  മനോഹരമായ പ്രോമോ ഗാനം പുറത്തിറങ്ങി. ബിജു മേനോനും, പൃഥ്വിരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നിർവഹിച്ചിരിക്കുന്നു.

ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നാടന്‍ ശീലിലുള്ള ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം ഇന്ന്  തീയറ്ററുകളിലെത്തിയിരിക്കുകയാണ്. പട്ടാളത്തില്‍ നിന്നും വിരമിച്ച ഹവില്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും ചിത്രത്തിലെത്തുന്നു.


രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. അന്ന രേഷ്മ രാജന്‍, സാബുമോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ്  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button