CinemaGeneralLatest NewsMollywoodNEWS

അച്ഛന്‍ ബോഡിഗാര്‍ഡ് ആയി വന്നതോടെ പ്രണയം പറഞ്ഞയാള്‍ മുങ്ങി : വേറിട്ട അനുഭവം പറഞ്ഞു നീത പിള്ള

പണ്ട് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ തന്നെ സ്കൂളിലെ ഒരു പയ്യനും അവന്റെ ഗ്യാങ്ങും എന്നും ഞാന്‍ പോകുന്ന വഴിയില്‍ വന്നുനില്‍ക്കും

‘പൂമരം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നീത പിള്ള മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ദി കുങ്ഫു മാസ്റ്റര്‍’ എന്ന ചിത്രം നീത പിള്ള എന്ന നടിയ്ക്ക് വലിയ ബ്രേക്ക് സമ്മാനിക്കുമ്പോള്‍ സിനിമയ്ക്ക് പുറത്തെ രസകരമായ വിശേഷങ്ങള്‍ കൂടി താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്. തനിക്ക് പ്രണയമുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു നീത പിള്ള മറുപടി നല്‍കിയത്.

‘ജീവിതത്തില്‍ പ്രണയം തോന്നത്തവരായി ആരാണുള്ളത്. അത്തരം തോന്നലുകള്‍ ഉണ്ടായിട്ടുണ്ട്. അതിനപ്പുറം പ്രണയമൊന്നും ഇപ്പോള്‍ ഇല്ല. പ്രണയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്ന ഒരു കാര്യമുണ്ട്. പണ്ട് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ തന്നെ സ്കൂളിലെ ഒരു പയ്യനും അവന്റെ ഗ്യാങ്ങും എന്നും ഞാന്‍ പോകുന്ന വഴിയില്‍ വന്നുനില്‍ക്കും. ഇത് സ്ഥിരമായപ്പോള്‍ ഞാന്‍ വീട്ടിലേക്കുള്ള വഴിമാറ്റി വേറെ വഴിക്ക് പോകാന്‍ തുടങ്ങി. അതുകണ്ടുപിടിച്ച് പിന്നെയുമാവാന്‍ അവന്റെ പ്രണയം അറിയിക്കാന്‍ വന്നു. ചെറിയ പ്രായമല്ല ഞാന്‍ പേടിച്ചു പോയി സംഗതി അച്ഛനോട് പറഞ്ഞു. പിറ്റേദിവസം മുതല്‍ അച്ഛന്‍ ബോഡിഗാര്‍ഡായി വരാന്‍ തുടങ്ങി. അതോടെ കാമുകനെ കാണാതായി ആറില്‍ നിന്ന് എഴാം ക്ലാസില്‍ എത്തിയപ്പോള്‍ പുതിയ ഡിവിഷനില്‍ ദാ അവന്‍.ഇതിനു മുന്‍പ് അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിലായിരുന്നു അവന്റെ പെരുമാറ്റം’.

shortlink

Post Your Comments


Back to top button