GeneralLatest NewsMollywoodMovie GossipsNEWSWOODs

ഇരുപത്തിയഞ്ച് വർഷമായി സിനിമയിലുണ്ട്, എന്നാൽ ഇപ്പോഴാണ് ഞാനൊരു നടനായത് ” ഹെലൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയരാജ് കോഴിക്കോട് മനസ്സ് തുറക്കുന്നു

ഒരു പുഞ്ചിരിക്ക്, കുശലംപറച്ചിലിന്, ഗുഡ്‌മോണിങ്ങിന്, യാത്രപറച്ചിലിന് ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് മലയാളികൾക്ക് മനസ്സിലാക്കി കൊടുത്ത ഒരു ചിത്രമാണ്  ഹെലൻ. ചിത്രത്തിന്റെ  ക്ലൈമാക്സ് സീനിൽ ശ്രദ്ധേയ പ്രകടനത്തിലൂടെ കൈയടി വാങ്ങിയ നടനാണ് ജയരാജ് കോഴിക്കോട്‌. വർഷങ്ങളായി സിനിമാരംഗത്തുള്ള ജയരാജ് എന്ന അഭിനേതാവിന് ഒരു പുതുവെളിച്ചം നൽകിയത് 'ഹെലൻ' ആണ്.

ഒരു പുഞ്ചിരിക്ക്, കുശലംപറച്ചിലിന്, ഗുഡ്‌മോണിങ്ങിന്, യാത്രപറച്ചിലിന് ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് മലയാളികൾക്ക് മനസ്സിലാക്കി കൊടുത്ത ഒരു ചിത്രമാണ്  ഹെലൻ. ചിത്രത്തിന്റെ  ക്ലൈമാക്സ് സീനിൽ ശ്രദ്ധേയ പ്രകടനത്തിലൂടെ കൈയടി വാങ്ങിയ നടനാണ് ജയരാജ് കോഴിക്കോട്‌. വർഷങ്ങളായി സിനിമാരംഗത്തുള്ള ജയരാജ് എന്ന അഭിനേതാവിന് ഒരു പുതുവെളിച്ചം നൽകിയത് ‘ഹെലൻ’ ആണ്.

”ഓരോ സിനിമ കഴിഞ്ഞാലും സുഹൃത്തുക്കളുടെ പതിവ് കളിയാക്കൽ ഉണ്ടാകും. നിന്റെ ചായ അടിപൊളിയായിട്ടുണ്ട്…(കൂടുതൽ സിനിമകളിലും ഞാൻ ചായക്കടക്കാരനായിരിക്കുമല്ലോ). ഒറ്റ ഡയലോഗെങ്കിലും പറഞ്ഞൂടെ ജയരാജേ… അല്ലെങ്കിൽ ബിരിയാണിയെങ്കിലും വെച്ചൂടെ. ഇങ്ങനെ നീളും പരിഹാസങ്ങൾ.

സിനിമ കണ്ടശേഷം ആദ്യം വിളിച്ചത് ലാൽസാറാണ്. ലാൽസാറ് വിളിച്ചപ്പോഴും അത്തരത്തിൽ കളിയാക്കുന്ന ഏതോ സുഹൃത്താണെന്ന് കരുതി ഫോൺ കട്ട് ചെയ്തു. ഫോൺ കട്ട്ചെയ്തു കഴിഞ്ഞപ്പോഴാണ് ആ ഘനഗംഭീരശബ്ദം ലാൽസാറിന്റെതാണെന്ന് തോന്നിയത്. ഉടനേ തിരിച്ചുവിളിച്ചു. അങ്ങേതലയ്ക്കൽ ലാൽസാറ് തന്നെ. ‘‘ഏടോ ഞാൻ തന്നെയാണ്, ലാൽ. താൻ കസറിയിട്ടുണ്ട്. സിനിമയിലുടനീളം ഉണ്ടായിട്ടും എന്റെ കഥാപാത്രത്തെക്കാളും തന്റെ വാച്ച്മാൻ കസറി. ആശംസകൾ’’ കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു.” ജയരാജ് പറഞ്ഞു.

കാൽ നൂറ്റാണ്ടിനിടെ അറുപതോളം വേഷങ്ങൾ മലയാള സിനിമയിൽ ജയരാജ് ചെയ്തു. ഓരോ പോസ്റ്ററിലും കൗതുകത്തോടെ നോക്കിയെങ്കിലും ഇതുവരെ ഒന്നിലും ജയരാജിന്റെ തല പ്രത്യക്ഷപ്പെട്ടില്ല. എന്നാൽ മാത്തുക്കുട്ടി സേവ്യർ എന്ന പുതുമുഖ സംവിധായകൻ ജയരാജിനെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിലേക്ക് വെളിച്ചമിട്ടുകൊടുത്തു. ഹെലന്റെ തമിഴ് പതിപ്പിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയരാജ് ഇപ്പോൾ. നിവിൻ പോളി നായകനാകുന്ന പടവെട്ടിലും ശ്രദ്ധേയവേഷത്തിൽ ജയരാജുണ്ട്.

തിക്കോടിയന്റെ നാടകസമിതിയിലൂടെയായിരുന്നു ജയരാജന്റെ അഭിനയജീവിതത്തിന്റെ തുടക്കം. 1995-ൽ അഭിഭാഷകന്റെ കേസ് ഡയറിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. തുടർന്ന് ആൾക്കൂട്ടങ്ങളിലും പച്ചക്കറിച്ചന്തകളിലും ചായക്കടകളിലുമായി സ്ഥിരം വേഷങ്ങൾ. ഒന്നും എവിടെയും അടയാളപ്പെടുത്തിയില്ല. സംഭാഷണംപോലുമില്ലാത്ത കുഞ്ഞുവേഷങ്ങൾ.

‘‘വിനീത് ശ്രീനിവാസനാണ് ഹെലനിലേക്ക് വിളിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിന്റെ വിധി നിർണയിക്കുന്ന കഥാപാത്രമാവും ആ വാച്ച്മാനെന്നൊന്നും കരുതിയില്ല. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ഇപ്പോൾ ഞാനുമൊരു നടനായിരിക്കുന്നു.’’  ജയരാജ് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ഒരു പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സന്തോഷം ജയരാജ് വ്യകത്മാക്കിയത്.

 

 

shortlink

Related Articles

Post Your Comments


Back to top button