GeneralLatest NewsMollywood

ഷക്കീലയായി മാറിയ ആരാധകരുടെ പ്രിയ താരം വിവാഹിതയാകുന്നു; വരന്‍ നടന്‍

2013 ല്‍ റിലീസിനെത്തിയ ഫുക്രെ എന്ന കോമഡി ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താര ജോഡികളാണ് അലിയും റിച്ചയും.

ഒരു കാലത്ത് മലയാളി ആരാധകരുടെ പ്രിയ താരമായി മാറിയ ഷക്കീലയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുകയാണ്. ബിഗ്‌ സ്ക്രീനില്‍ ഷക്കീലയായി എത്തുന്നത് ബോളിവുഡ് താരം റിച്ച ഛദ്ദയാണ്. താരം വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. മുംബൈ മിറര്‍ പുറത്ത് വിട്ട വാര്‍ത്തയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

നടന്‍ അലി ഫസലും റിച്ചയുമാണ് ഒന്നിക്കാന്‍ പോവുന്നത്. 2013 ല്‍ റിലീസിനെത്തിയ ഫുക്രെ എന്ന കോമഡി ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താര ജോഡികളാണ് അലിയും റിച്ചയും. ഈ സിനിമയുടെ രണ്ടാം ഭാഗം 2017 ല്‍ ഇറങ്ങിയപ്പോഴും ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇപ്പോഴിതാ ജീവിതത്തിലും ഇരുവരും ഒന്നിക്കുന്നു.

ജൂണിലോ ജൂലൈയിലോ വിവാഹ ചടങ്ങുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button