CinemaGeneralLatest News

കോഴി മുഴുനീള കഥാപാത്രം; ആദ്യമായി മലയാള സിനിമയിൽ കോഴി നായകവേഷം ചെയ്യുന്ന ചിത്രം; ‘നേര്‍ച്ചപ്പൂവന്‍’ ചിത്രീകരണം ആരംഭിച്ചു

ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങളും അണിചേരുന്നുണ്ട്

ജോ& ടിജു സിനിമാസും മലർ സിനിമാസും ഒന്നിക്കുന്ന നേർച്ചപ്പൂവൻ ചിത്രീകരണം ആരംഭിച്ചു. മലയാളത്തിൽ ആദ്യമായാണ് ഒരു നായക വേഷം കോഴി ചെയ്യുന്നത്.

നവാ​ഗതനായ മനാഫ് മുഹമ്മദാണ് നേർച്ചപ്പൂവൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു . അതിമനോഹരമായ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നത് ഏറെ ജന ശ്രദ്ധനേടിയിരുന്നു.

നേർച്ചക്കായി ഒരു കോഴിയെ എത്തിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.

ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവ്വഹിയ്ക്കുന്നത് വിപിൻ ചന്ദ്രനാണ്. സം​ഗീതം ഒരുക്കിയിരിയ്ക്കുന്നത് ഫോർ മ്യൂസിക്കാണ്.

മലർ സിനിമാസിന്റെ ബാനറിൽ സഞ്‍ജിത നിർമ്മിക്കുന്ന ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങളും അണിചേരുന്നുണ്ട്. മലയാളത്തിലെ പുതുമുഖ താരങ്ങൾ ചേർന്നാണ് പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നത് .

shortlink

Related Articles

Post Your Comments


Back to top button