CinemaKeralaLatest NewsMollywood

നാടൻ പാട്ട് കലാകാരൻ അറുമുഖൻ രചിച്ച മനോഹരമായ നാടന്‍പാട്ടുകള്‍ ജനഹൃദയങ്ങളില്‍ നിലകൊള്ളും: മന്ത്രി

വിസ്മരിക്കപ്പെട്ടിരുന്ന നാടന്‍പാട്ടുകളുടെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തി

ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ തുടങ്ങിയ അദ്ദേഹം രചിച്ച നാടന്‍പാട്ടുകള്‍ എല്ലാം തന്നെ ജനഹൃദയങ്ങളില്‍ നിലകൊള്ളുമെന്ന് കഴിഞ്ഞ ദിവസം അന്തരിച്ച നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങിനെ അനുസ്മരിച്ച് മന്ത്രി സജി ചെറിയാൻ. ഫോക്‌ലോർ അവാർഡു ജേതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു കാലത്ത് വിസ്മരിക്കപ്പെട്ടിരുന്ന നാടന്‍പാട്ടുകളുടെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മന്ത്രി.

കുറിപ്പ് വായിക്കാം

കലാഭവൻ മണി ആലപിച്ചിരുന്നതുൾപ്പടെനിരവധി നാടൻപാട്ടുകള്‍ ഉള്‍പ്പെടെ 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവായിരുന്നു അറുമുഖന്‍ വെങ്കിടങ്ങ്‌.

ഫോക്‌ലോർ അവാർഡു ജേതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു കാലത്ത് വിസ്മരിക്കപ്പെട്ടിരുന്ന നാടന്‍പാട്ടുകളുടെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം.

കലാഭവൻ മണി ആലപിച്ചിരുന്നതുൾപ്പടെനിരവധി നാടൻപാട്ടുകള്‍ ഉള്‍പ്പെടെ 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവായിരുന്നു അറുമുഖന്‍ വെങ്കിടങ്ങ്‌.

ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ തുടങ്ങിയ അദ്ദേഹം രചിച്ച നാടന്‍പാട്ടുകള്‍ എല്ലാം തന്നെ ജനഹൃദയങ്ങളില്‍ നിലകൊള്ളും. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

shortlink

Related Articles

Post Your Comments


Back to top button