CinemaComing SoonGeneralKeralaLatest NewsMollywoodNEWS

ആരാധകരെ ആവേശത്തിലാക്കാനെത്തുന്നു ഷാജി പാപ്പനും പിള്ളേരും; ആ​ട് 3 പ്ര​ഖ്യാ​പിച്ച് മിഥുന്‍ മാനുവല്‍ തോമസ്

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

പ്രമുഖ നടൻ ജയസൂര്യ -വിജയ്​ ബാബു കൂട്ടുകെട്ടിൻെറ എക്കാലത്തെയും ഹിറ്റ്​ ചിത്രമാണ്​ ആട്​. 2015ൽ ആടിൻെറ​ ഒന്നാം ഭാഗം- ആട്​ ഒരു ഭീകര ജീവിയാണ്​ തിയറ്ററുകളിൽ പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെങ്കിലും പിന്നീട്​ മലയാളികൾ ആഘോഷമാക്കുകയായിരുന്നു.

കേരളക്കരയാകെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആട് സീരിസിലെ മൂന്നാമത്ത സിനിമ പ്രഖ്യാപിച്ചു. ആട് 3 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആദ്യ ഭാ​ഗത്തിൽ നായകാനായ ജയസൂര്യ, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹന്‍, ഭഗത് മാനു, വിജയ് ബാബു, വിനായകന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ സിനിമ ടീം. സംവിധായകൻ മിഥുൻ മാനുവൽ തോമസ്​, നിർമാതാവ്​ വിജയ്​ ബാബു തുടങ്ങിയവർ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ പുറത്ത് വിട്ടു.

shortlink

Related Articles

Post Your Comments


Back to top button