CinemaLatest News

മിഥുൻ വിജയകുമാർ: എഐ ഇമേജുകളുടെ പുതിയ സാധ്യതകളുമായി വീണ്ടുമൊരു മലയാളി

എ ഐ സങ്കേതം കൊണ്ട് നിർമ്മിച്ച മലയാള സിനിമ നടന്മാരുടെ ജെയിംസ് ബോണ്ട്‌ വേർഷൻ

എഐ സാങ്കേതിക വിദ്യ ഓരോ ദിവസവും വ്യത്യസ്തമായ പരീക്ഷണങ്ങളുമായി ഏവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. എ.ഐ ജനറേറ്റഡ് വീഡിയോകളും ഫോട്ടോകളും താരംഗമാകുന്ന ഈ കാലഘട്ടത്തിൽ എ ഐ ഇമേജുകളുടെ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ് മലയാളികളും.

ആ കൂട്ടത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്ന ഒന്നാണ് മിഥുൻ വിജയകുമാർ. എ ഐ സങ്കേതം കൊണ്ട് നിർമ്മിച്ച മലയാള സിനിമ നടന്മാരുടെ ജെയിംസ് ബോണ്ട്‌ വേർഷൻ.

https://fb.watch/lHo-34z7-6/

മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരും ആയ നിരവധി കലാകാരന്മാരെ അണിനിരത്തിയാണ് മിഥുൻ ജെയിംസ് ബോണ്ട്‌ തീം നിർമ്മിച്ചിരിക്കുന്നത്. പ്രേം നസീർ മുതൽ ഫഹദ് ഫാസിൽ വരെ ലിസ്റ്റിൽ ഉണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ വലിയ ശ്രദ്ധ നേടുന്നുണ്ട്. എ ഐ സങ്കേതത്തിന്റെ പുതിയ സാദ്ധ്യതകൾ കണ്ടെത്തുന്ന മിഥുൻ എഴുത്തുകാരൻ എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തികൂടിയാണ്.

shortlink

Related Articles

Post Your Comments


Back to top button